'താഹിറിനോട് ധോനി എന്തോ പറഞ്ഞു, തൊട്ടടുത്ത പന്തില്‍ ഞാന്‍ പുറത്ത്'; ധോനിയുടെ ബുദ്ധി ചൂണ്ടി ഇഷാന്‍ കിഷന്‍

എങ്ങനെയാണ് ധോനി ചിന്തുക്കുക എന്ന മനസിലാക്കാനാണ് എപ്പോഴും ശ്രമിക്കുകയെന്ന് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: എങ്ങനെയാണ് ധോനി ചിന്തുക്കുക എന്ന മനസിലാക്കാനാണ് എപ്പോഴും ശ്രമിക്കുകയെന്ന് മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍. ധോനി ബൗളറോട് സംസാരിച്ചതിന് പിന്നാലെ വന്ന ഡെലിവറിയില്‍ തന്റെ വിക്കറ്റ് വീണതിലേക്കും ഇഷാന്‍ കിഷന്‍ വിരല്‍ ചൂണ്ടുന്നു. 

ധോനിയുടെ കീപ്പിങ് കണ്ട് പഠിക്കുന്നതിനേക്കാള്‍ ധോനിയുടെ ചിന്തകള്‍ എങ്ങനെയാണ് എന്ന് പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ല, ഒരു ഐപിഎല്‍ മത്സരത്തില്‍ ഞാന്‍ സ്‌ട്രൈക്ക് ചെയ്യുമ്പോള്‍ ധോനി ബൗളറുടെ അടുത്തേക്ക് ചെന്ന് എന്തോ പറഞ്ഞു. അടുത്ത പന്തില്‍ ഞാന്‍ പുറത്തായി, ഇഷാന്‍ കിഷന്‍ പറയുന്നു. 

ഹാഫ് വോളിയാണ് എനിക്കെതിരെ താഹിര്‍ എറിഞ്ഞത്

എന്താണ് ധോനി അവിടെ ഇമ്രാന്‍ താഹിറിനോട് പറഞ്ഞിരിക്കുക എന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നി. ഹാഫ് വോളിയാണ് എനിക്കെതിരെ താഹിര്‍ എറിഞ്ഞത്. ഷോര്‍ട്ട് തേര്‍ഡ് മാന്‍ ക്യാച്ച് നല്‍കി ഞാന്‍ പുറത്തായി.അന്ന് മുതല്‍ ഞാന്‍ ആലോചിക്കുകയാണ് എങ്ങനെയാണ് സ്പിന്നറെ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച ബാറ്റര്‍ തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കി മടങ്ങുക എന്ന്...മുംബൈ ഇന്ത്യന്‍സിന്റെ യുവ താരം പറയുന്നു. 

സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് ബാറ്റിങ്ങില്‍ ഇഷാന്‍ കിഷനില്‍ നിന്ന് വരുന്നത്. ആദ്യ കളിയില്‍ ഡല്‍ഹിക്കെതിരെ 48 പന്തില്‍ നിന്ന് 81 റണ്‍സ് അടിച്ചെടുത്തു. 11 ഫോറും രണ്ട് സിക്‌സുമാണ് ഇവിടെ ഇഷാന്‍ കിഷന്റെ ബാറ്റില്‍ നിന്ന് വന്നത്. രാജസ്ഥാന്‍ റോയല്‍സിന് എതിരെ ടീം തോറ്റെങ്കിലും 43 പന്തില്‍ നിന്ന് ഇഷാന്‍ 54 റണ്‍സ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com