അവിടെ എന്താണ് ഫീല്‍ഡര്‍ ഇല്ലാത്തത്? സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഗാവസ്‌കറും രവി ശാസ്ത്രിയും

സഞ്ജുവിന്റെ ഫീല്‍ഡ് സെറ്റിലെ പിഴവ് ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. സഞ്ജുവിന്റെ ഫീല്‍ഡ് സെറ്റിലെ പിഴവ് ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം. 

സഞ്ജു സാംസണ്‍ ഉത്തരം പറയണം. സഞ്ജുവിന്റെ നേര്‍ക്ക് ചോദ്യം ഉയരണം. ഡീപ്പില്‍ ഫീല്‍ഡര്‍മാരില്ല. ദിനേശ് കാര്‍ത്തിക്കിനെ പോലെയുള്ളവര്‍ക്ക് ഓണ്‍സൈഡില്‍ സ്‌കോര്‍ ചെയ്യുക പ്രയാസമില്ലാത്ത കാര്യമാണെന്നിരിക്കെയാണ് ഇത്, പ്രസിദ്ധ് കൃഷ്ണയെ ദിനേശ് കാര്‍ത്തിക് ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടിയ സമയം സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. 

സഞ്ജുവിന്റെ ബൗളിങ് ചെയ്ഞ്ചുകളെ രവി ശാസ്ത്രിയും വിമര്‍ശിച്ചു. 16ാം ഓവറില്‍ സെയ്‌നിയുടെ കൈകളിലേക്ക് പന്ത് നല്‍കിയത് തിരിച്ചടിയായി. കൂട്ടത്തില്‍ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരമാണ് സെയ്‌നി. 16 റണ്‍സ് ആ ഓവറില്‍ സെയ്‌നി വഴങ്ങി. അതോടെ കളി രാജസ്ഥാന്റെ കൈകളില്‍ നിന്ന് നഷ്ടപ്പെടുകയും ചെയ്തതായി ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിന് ബാംഗ്ലൂരിനെ പിടിച്ചു കെട്ടാനായില്ല

സീസണിലെ ആദ്യ രണ്ട് കളിയും ജയിച്ച് വന്ന രാജസ്ഥാന്‍ റോയല്‍സിന് ബാംഗ്ലൂരിനെ പിടിച്ചു കെട്ടാനായില്ല. രാജസ്ഥാന്‍ റോയല്‍സ് മുന്‍പില്‍ വെച്ച 170 റണ്‍സ് നാല് വിക്കറ്റ് കയ്യില്‍ വെച്ച് അഞ്ച് പന്ത് ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു.  ദിനേശ് കാര്‍ത്തിക്കിന്റേയും ഷഹ്ബാസ് അഹ്മദിന്റേയും കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ വിജയ ലക്ഷ്യം മറികടക്കാന്‍ തുണച്ചത്. 

ബാറ്റിങ്ങിലും സഞ്ജുവിന് മികവ് കാണിക്കാനായില്ല. 8 പന്തില്‍ നിന്ന് എട്ട് റണ്‍സ് എടുത്ത് നില്‍ക്കെ സഞ്ജുവിനെ ഹസരങ്ക പുറത്താക്കി. അഞ്ച് ഇന്നിങ്‌സുകളില്‍ ഇത് നാലാം തവണയാണ് സഞ്ജുവിനെ ഹസരങ്ക വീഴ്ത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com