മുംബൈ: ബാംഗ്ലൂരിന് എതിരെ രാജസ്ഥാന്‍ തോല്‍വിയിലേക്ക് വീണെങ്കിലും കോഹ്‌ലിയെ റണ്‍ഔട്ടാക്കിയ സഞ്ജു-ചഹല്‍ സഖ്യത്തിന്റെ ശ്രമത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. അഞ്ച് റണ്‍സ് മാത്രം എടുത്ത് കോഹ് ലി നില്‍ക്കെയായിരുന്നു റണ്‍ഔട്ടായത്.
ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 9ാം ഓവറിലാണ് ചഹലിനെ സഞ്ജു കൊണ്ടുവന്നത്. ഓവറിലെ നാലാമത്തെ പന്തില്‍ ഡേവിഡ് വില്ലി ലെഗ് സൈഡിലേക്ക് കളിച്ചു. എന്നാല്‍ കോഹ് ലി സിംഗിളിനായി ഓടിയെങ്കിലും ഡേവിഡ് വില്ലി തയ്യാറായില്ല.
കോഹ് ലിയുടെ എന്‍ഡിലേക്ക് സഞ്ജു ത്രോ നല്‍കി. ചഹല്‍ സ്റ്റംപ് ഇളക്കുമ്പോള്‍ കോഹ്‌ലി ക്രീസ് ലൈനില്‍ നിന്നും മില്ലിമീറ്റര്‍ മാത്രം വ്യത്യാസത്തില്‍ അകലെയായിരുന്നു. രാജസ്ഥാന് എതിരെ മുംബൈയില്‍ ഇറങ്ങുന്നതിന് മുന്‍പ് 579 റണ്‍സ് തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന താരമാണ് കോഹ്‌ലി. എന്നാല്‍ റണ്‍ഔട്ടിന്റെ രൂപത്തില്‍ വിക്കറ്റ് വീണതോടെ കോഹ് ലിക്ക് നിരാശനായി മടങ്ങേണ്ടി വന്നു.
Well played, Chahal Ashwin Sanju & The Most important Jos the Boss & The entire team effort
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates