ട്വന്റി20യില്‍ 1000 ബൗണ്ടറി; നേട്ടം തൊടുന്ന ആദ്യ ഇന്ത്യന്‍ താരമായി ശിഖര്‍ ധവാന്‍

ട്വന്റി20 ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്ത് പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍
ശിഖർ ധവാൻ/ഫയൽ ചിത്രം
ശിഖർ ധവാൻ/ഫയൽ ചിത്രം

മുംബൈ: ട്വന്റി20 ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്ത് പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ട്വന്റി20 ക്രിക്കറ്റില്‍ 1000 ബൗണ്ടറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ധവാന്‍. 

ലോക ക്രിക്കറ്റില്‍ ട്വന്റി20യില്‍ 1000 ബൗണ്ടറി തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററുമാണ് ധവാന്‍. ഗുജറാത്തിനെതിരെ പഞ്ചാബിന് വേണ്ടി ധവാന്‍ ഇറങ്ങിയപ്പോള്‍ അത് താരത്തിന്റെ 307ാം ട്വന്റി20 മത്സരമായിരുന്നു. പഞ്ചാബിന് എതിരെ മൂന്ന് ബൗണ്ടറി കണ്ടെത്തിയതോടെയാണ് 1000 ബൗണ്ടറി എന്ന നേട്ടത്തിലേക്ക് ധവാന്‍ എത്തിയത്. 

വിരാട് കോഹ് ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്

917 ബൗണ്ടറിയുമായി വിരാട് കോഹ് ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമത്. 875 ബൗണ്ടറിയുമായി രോഹിത് ശര്‍മ മൂന്നാമതും 779 ബൗണ്ടറിയുമായി സുരേഷ് റെയ്‌ന നാലാമതും നില്‍ക്കുന്നു. ലോക ക്രിക്കറ്റില്‍ 1132 ഫോറുകളുമായി ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. 1054 ഫോറുമായി അലക്‌സ് ഹെയ്ല്‍സ്. 1005 ഫോറുമായി ഡേവിഡ് വാര്‍ണര്‍. 

15 വര്‍ഷം നീണ്ട ട്വന്റി20 കരിയറില്‍ 8850 റണ്‍സ് ആണ് ധവാന്റെ അക്കൗണ്ടിലുള്ളത്. 2011ലായിരുന്നു ഇന്ത്യക്ക് വേണ്ടിയുള്ള ധവാന്റെ അരങ്ങേറ്റം. ഇന്ത്യക്കായി 68 ട്വന്റി20യില്‍ നിന്ന് 1759 റണ്‍സ് ആണ് ധവാന്‍ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ധവാന്‍ വാരിക്കൂട്ടിയത് 5880 റണ്‍സും. 6341 റണ്‍സ് ഐപിഎല്ലില്‍ നിന്ന് സ്വന്തമാക്കിയ കോഹ് ലിക്ക് പിന്നിലുണ്ട് ധവാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com