ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം; ട്വന്റി20 സന്നാഹ മത്സരവും നോട്ടിങ്ഹാം ടെസ്റ്റും ഒരു ദിവസം

ഡെര്‍ബിഷെയറിനും നോര്‍ത്താംപ്ടന്‍ഷയറിനും എതിരെയാണ് ഇന്ത്യ സന്നാഹ മത്സരങ്ങള്‍ കളിക്കുക
Published on

ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യ രണ്ട് ട്വന്റി20 സന്നാഹ മത്സരങ്ങള്‍ കളിക്കും. ഡെര്‍ബിഷെയറിനും നോര്‍ത്താംപ്ടന്‍ഷയറിനും എതിരെയാണ് ഇന്ത്യ സന്നാഹ മത്സരങ്ങള്‍ കളിക്കുക. 

ജൂലൈ ഒന്നിനും ജൂലൈ മൂന്നിനുമാണ് മത്സരങ്ങള്‍. മുന്‍നിര താരങ്ങള്‍ ഈ സന്നാഹ മത്സരം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ മാറ്റിവെച്ച അഞ്ചാമത്തെ ടെസ്റ്റും ഈ സമയം തന്നെ നടക്കും. ജൂലൈ ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ഈ ടെസ്റ്റ്. 

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രഖ്യാപിച്ചിരുന്നില്ല. 2-1ന് ഇന്ത്യ പരമ്പരയില്‍ മുന്‍പിലാണ്. എഡ്ജ്ബാസ്റ്റണില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സമനിലയിലാക്കാം. മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കും. 

ജൂലൈ ഏഴിനാണ് ആദ്യ ട്വന്റി20. ജൂലൈ 12ന് ആദ്യ ഏകദിനവും. അയര്‍ലന്‍ഡിന് എതിരേയും ഇന്ത്യ ട്വന്റി20 കളിക്കുന്നുണ്ട്. ജൂണ്‍ 26, 28 തിയതികളിലാണ് അയര്‍ലന്‍ഡിന് എതിരായ മത്സരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com