ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

'മദ്യലഹരിയിലായ ആ മുംബൈ താരത്തിന്റെ പേര് പരസ്യമാക്കണം, എന്ത് നടപടി എടുത്തു?' ചഹലിനോട് വീരേന്ദര്‍ സെവാഗ്‌

അപകടകരമാംവിധം പെരുമാറിയ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പേര് വെളിപ്പെടുത്തണം എന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്
Published on

മുംബൈ: മദ്യ ലഹരിയില്‍ മുംബൈ താരം തന്നെ 15ാം നിലയില്‍ വെച്ച് കെട്ടിപ്പിടിച്ച സംഭവം ചഹല്‍ വെളിപ്പെടുത്തിയതിന് പിന്നാലെ വലിയ വാര്‍ത്തയായിരുന്നു. ഇങ്ങനെ അപകടകരമാംവിധം പെരുമാറിയ മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ പേര് വെളിപ്പെടുത്തണം എന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

ചഹല്‍ പറഞ്ഞത് പോലെ മധ്യലഹരിയില്‍ ഇങ്ങനെ പെരുമാറിയ താരത്തിന്റെ പേര് പരസ്യമാക്കണം. സത്യമായ കാര്യമാണെങ്കില്‍ ഇതിനെ തമാശയായി കാണാന്‍ കഴിയില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയണം. അതിനൊപ്പം തന്നെ ഇത്രയും ഗൗരവമേറിയ സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കേണ്ടതുണ്ട് എന്നും സെവാഗ് പറഞ്ഞു. 

2013ല്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരിക്കുമ്പോഴുള്ള സംഭവമാണ് ചഹല്‍ വെളിപ്പെടുത്തിയത്. ബംഗളൂരുവില്‍ ഞങ്ങള്‍ക്ക് മത്സരം ഉണ്ടായിരുന്നു. അതിന് ശേഷം ഒരു ഗെറ്റ്ടുഗതറും. അവിടെ അമിതമായി മദ്യപിച്ച് ഒരു താരമുണ്ടായി. അദ്ദേഹത്തിന്റെ പേര് ഞാന്‍ പറയുന്നില്ല. എന്നെ നോക്കി നിന്നതിന് ശേഷം എന്നെ അടുത്തേക്ക് വിളിച്ചു. ബാല്‍ക്കണിയിലേക്ക് കൊണ്ടുപോയി കെട്ടിപ്പിടിച്ചു, രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയില്‍ ചഹല്‍ പറയുന്നു. 

എന്റെ കൈകള്‍ അയാളെ ചുറ്റിയിരിക്കുകയാണ്. എന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടാല്‍, ഞാന്‍ 15ാം നിലയിലാണ്. പെട്ടെന്ന് കുറച്ച് ആളുകള്‍ വരികയും സാഹചര്യം ശാന്തമാക്കുകയും ചെയ്തു. ഞാന്‍ വല്ലാതെ പേടിച്ചു. അവര്‍ എനിക്ക് വെള്ളം തന്നു, ചഹല്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com