വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

എവര്‍ട്ടന്‍ ആരാധകന്റെ ഫോണ്‍ പൊട്ടിച്ച സംഭവം; ക്ഷമ ചോദിച്ച് ക്രിസ്റ്റിയാനോ, ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് ക്ഷണവും

ക്ഷമാപണത്തിനൊപ്പം ഈ ആരാധകനെ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് കളി കാണാനും ക്രിസ്റ്റിയാനോ ക്ഷണിക്കുന്നു
Published on

ലണ്ടന്‍: എവര്‍ട്ടന്‍ ആരാധകന്റെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ഷമാപണത്തിനൊപ്പം ഈ ആരാധകനെ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് കളി കാണാനും ക്രിസ്റ്റിയാനോ ക്ഷണിക്കുന്നു. 

എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എതിരെ എവര്‍ട്ടന്‍ ജയം പിടിച്ചത്. മത്സരത്തിന് ശേഷം ഫോട്ടോ എടുക്കാനുള്ള ശ്രമത്തിന് ഇടയിലാണ് ആരാധകന്റെ ഫോണ്‍ ക്രിസ്റ്റിയാനോ എറിഞ്ഞ് പൊട്ടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അവിടെ പൊട്ടിത്തെറിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു

ഞങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് പോലെ പ്രയാസമേറിയ ഒരു ഘട്ടത്തെ അഭിമുഖീകരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ എന്തുതന്നെയായാലും നമ്മളെപ്പോഴും ബഹുമാനമുള്ളവരായി ശാന്തരായി നിന്ന് കളിയെ സ്‌നേഹിക്കുന്ന വരും തലമുറക്ക് മാതൃകയാവണം. അവിടെ പൊട്ടിത്തെറിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു, സാധ്യമാവുമെങ്കില്‍ ആ ആരാധകനെ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് കളി കാണാനായും ഞാന്‍ ക്ഷണിക്കുന്നു, ക്രിസ്റ്റിയാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

എവര്‍ട്ടണിനോട് തോറ്റതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീമിയര്‍ ലീഗില്‍ ടോപ് 4ലെത്തുക എന്ന സ്വപ്‌നത്തിനും തിരിച്ചടിയേറ്റു. കഴിഞ്ഞ 7 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് യുനൈറ്റഡിന് ജയിക്കാന്‍ കഴിഞ്ഞത്. ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്‍പില്‍ പ്രതിസന്ധി ഉടലെടുത്ത് കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com