പ്ലേയിങ് ഇലവനില്‍ 2 വിദേശ താരങ്ങള്‍ മാത്രം; 15 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ 3ാം തവണ

സീസണിലെ തങ്ങളുടെ നാലാം തോല്‍വിയിലേക്ക് വീണിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: സീസണിലെ തങ്ങളുടെ നാലാം തോല്‍വിയിലേക്ക് വീണിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ബാംഗ്ലൂരിനോട് 7 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതോടെ സീസണില്‍ വിജയ വഴിയിലേക്ക് തിരികെ കയറുക മുംബൈക്ക് ഇനി പ്രയാസമാകും. എന്നാല്‍ അതിനിടെ ബാംഗ്ലൂരിന് എതിരെ മുംബൈയുടെ ടീം കോമ്പിനേഷനാണ് ചര്‍ച്ചയാവുന്നത്. 

രണ്ട് വിദേശ താരങ്ങള്‍ മാത്രമാണ് ബാംഗ്ലൂരിന് എതിരെ മുംബൈയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. രണ്ട് മാറ്റങ്ങളോടെയാണ് ബാംഗ്ലൂരിന് എതിരെ മുംബൈ ഇറങ്ങിയത്. ഡാനിയല്‍ സംസിന് പകരം രമണ്‍ദീപ് സിങ് മുംബൈക്കായി അരങ്ങേറ്റം കുറിച്ചു. 

2011ല്‍ ചെന്നൈക്കെതിരെ കൊല്‍ക്കത്ത

ഇംഗ്ലീഷ് പേസര്‍ മില്‍സിനേയും പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. ജയദേവ് ഉനദ്കട്ടാണ് പകരം ഇലവനിലേക്ക് എത്തിയത്. ഇതോടെ മുംബൈ ഇലവനില്‍ ഉണ്ടായത് രണ്ട് വിദേശ താരങ്ങള്‍ മാത്രം. 15 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തവണ മാത്രമാണ് രണ്ട് വിദേശ താരങ്ങള്‍ മാത്രമായി ഒരു ടീം കളത്തിലിറങ്ങുന്നത്. 

2011ല്‍ ചെന്നൈക്കെതിരെ കൊല്‍ക്കത്ത ഇറങ്ങിയതും രണ്ട് വിദേശ താരങ്ങള്‍ മാത്രമായി. ഈ വര്‍ഷം മുംബൈക്ക് എതിരെ ഡല്‍ഹിയും രണ്ട് വിദേശ താരങ്ങള്‍ മാത്രമായി ഇറങ്ങിയിരുന്നു. സീഫേര്‍ട്ടും പവലും മാത്രമാണ് ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടത്. 

എന്നാല്‍ മുംബൈയുടെ ഈ സെലക്ഷനും ജയത്തിലേക്ക് എത്താന്‍ അവരെ തുണച്ചില്ല. 13 ഓവറിലേക്ക് എത്തിയപ്പോള്‍ തന്നെ മുംബൈക്ക് 6 വിക്കറ്റ് നഷ്ടമായി. 80 റണ്‍സ് മാത്രമായിരുന്നു ഈ സമയം മുംബൈയുടെ സ്‌കോര്‍ ബോര്‍ഡില്‍. ഇഷാനും രോഹിത്തും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 50 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും മുംബൈയുടെ മധ്യനിര തകരുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com