2026 കോമണ്‍വെല്‍ത്ത് ഗെയിംസ് വിക്ടോറിയയില്‍; വേദിയൊരുക്കാന്‍ മുന്‍പോട്ട് വരാതെ മറ്റ് രാജ്യങ്ങള്‍

ഓസ്‌ട്രേലിയക്ക് പുറത്തുള്ള മറ്റൊരു നഗരവും 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളാനുള്ള താത്പര്യം പ്രകടിപ്പിച്ചില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലയയിലെ വിക്ടോറിയ വേദിയാവും. ഓസ്‌ട്രേലിയക്ക് പുറത്തുള്ള മറ്റൊരു നഗരവും 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യമരുളാനുള്ള താത്പര്യം പ്രകടിപ്പിച്ചില്ല. 

കഴിഞ്ഞ 5 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലും നടന്നത് ബ്രിട്ടനിലോ ഓസ്‌ട്രേലിയയിലോ ആയാണ്. വിക്ടോറിയയിലെ ജീലോങ്, ബെന്‍ഡിഗോ, ബല്ലാറത്ത്, ഗിപ്സ്ലന്‍ഡ് എന്നിവിടങ്ങളിലായിട്ടാവും മത്സരങ്ങള്‍. വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണില്‍ മത്സര വേദി ഇല്ല.

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദി ബിര്‍മിങ്ഹാം

ബിര്‍മിങ്ഹാമിലാണ് 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്. ജൂലൈ ഓഗസ്റ്റ് മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഇത്. ഒരുക്കങ്ങളില്‍ പുരോഗതിയില്ലെന്ന് ചൂണ്ടി സൗത്ത് ആഫ്രിക്കയെ പിന്തള്ളി ലണ്ടന്‍ ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയെടുക്കുകയായിരുന്നു. 

16 മത്സര ഇനങ്ങളാണ് 2026 കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അക്വാറ്റിക്‌സ്, സൈക്ലിങ്, ട്വന്റി20 ക്രിക്കറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ആറാം തവണയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയ വേദിയാവുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com