'അവനെ ഫോക്കസ് ചെയ്യൂ', പിന്തുടര്‍ന്ന കാമറാമാനോട് കോഹ്‌ലി പറഞ്ഞു; രോമാഞ്ചമുണ്ടായ നിമിഷം ചൂണ്ടി ദേവ്ദത്ത് പടിക്കല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2022 03:21 PM  |  

Last Updated: 12th April 2022 04:32 PM  |   A+A-   |  

virat_kohi_devdutt

വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍/ഫോട്ടോ: ട്വിറ്റര്‍, ഐപിഎല്‍

 

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കളിക്കുന്ന സമയം വിരാട് കോഹ്‌ലിയില്‍ നിന്ന് വന്ന ഹൃദയം തൊടുന്ന വാക്കുകളിലേക്ക് ചൂണ്ടി രാജസ്ഥാന്‍ റോയല്‍സ് താരം ദേവ്ദത്ത് പടിക്കല്‍. കാമറാമാനോട് തന്നെ ഫോക്കസ് ചെയ്യാന്‍ കോഹ് ലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ദേവ്ദത്ത് പടിക്കല്‍ പറയുന്നത്. 

ഗ്രൗണ്ടില്‍ വിരാട് കോഹ് ലിയെ ഒരു കാമറാമാന്‍ പിന്തുടര്‍ന്നു. ആ സമയം കോഹ് ലി കാമറാമാനെ നോക്കി എന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു. അവനാണ് ഇന്നത്തെ പ്രധാന താരം എന്നാണ് കോഹ്‌ലി കാമറാമാനോട് പറഞ്ഞത്. ആ സംഭവത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് രോമാഞ്ചം വരും, ദേവ്ദത്ത് പടിക്കല്‍ പറയുന്നു. 

20ാം വയസില്‍ ഐപിഎല്‍ സെഞ്ചുറി നേടുമെന്ന് ചിന്തിച്ചിരുന്നില്ല

എന്റെ 20ാം വയസില്‍ ഐപിഎല്‍ സെഞ്ചുറി നേടുമെന്ന് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ആ ദിവസത്തെ എല്ലാ കാര്യങ്ങളും എനിക്ക് ഓര്‍മയുണ്ട്. കോഹ് ലി, ഡിവില്ലിയേഴ്‌സ് എന്നിവരുടെ സാന്നിധ്യത്തില്‍, അത്രയേറെ ചരിത്രമുള്ള വാങ്കഡെ സ്‌റ്റേഡിയത്തില്‍ ആ സെഞ്ചുറി നേടാനായത് അതിശയിപ്പിക്കുന്ന കാര്യമാണെന്നും ദേവ്ദത്ത് പടിക്കല്‍ പറയുന്നു. 

2020ലെ ഐപിഎല്‍ സീസണിലാണ് ദേവ്ദത്ത് പടിക്കല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ സീസണില്‍ 473 റണ്‍സ് ആണ് ദേവ്ദത്ത് കണ്ടെത്തിയത്. തൊട്ടടുത്ത സീസണിലും ഫോം നിലനിര്‍ത്താന്‍ ദേവ്ദത്തിന് കഴിഞ്ഞു. ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറി ഉള്‍പ്പെടെ 411 റണ്‍സ് ആണ് 2021 സീസണില്‍ ദേവ്ദത്ത് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം

ഒരോവറില്‍ 9 ഡെലിവറി, നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഭുവി; ആദ്യമെത്തിയത് ശ്രീശാന്തും 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ