ഒരോവറില്‍ 9 ഡെലിവറി, നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഭുവി; ആദ്യമെത്തിയത് ശ്രീശാന്തും 

ഒരോവര്‍ പൂര്‍ത്തിയാക്കന്‍ ഐപിഎല്ലില്‍ ആദ്യമായി 9 ഡെലിവറികള്‍ വേണ്ടി വന്നത് മലയാളി പേസര്‍ എസ് ശ്രീശാന്തിനാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഒരോവറില്‍ 9 പന്തുകളുമായി നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക് വീണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാര്‍. 17 ഓവറാണ് 9 ഡെലിവറികള്‍ വന്ന ഈ ഓവറില്‍ ഗുജറാത്ത് ടൈറ്റന്‍സ് നേടിയത്. 

ഓവറിലെ ആദ്യ പന്തില്‍ സെക്കന്റ് സ്ലിപ്പിലൂടെ വേഡ് ബൗണ്ടറി നേടി. രണ്ടാമത്തെ പന്ത് വൈഡ് ആവുകയും നിക്കോളാസ് പൂരനെ വെട്ടിച്ച് ബൗണ്ടറി ലൈന്‍ തൊടുകയും ചെയ്തു. മൂന്നാമത്തെ പന്തും അഞ്ചാമത്തെ പന്തും വൈഡ്. 11 റണ്‍സ് എക്‌സ്ട്രാ ആയി ഗുജറാത്തിന് ആദ്യ ഓവറില്‍ തന്നെ ലഭിച്ചു. 

2008ല്‍ ശ്രീശാന്തിന്റെ ഒരോവറിലെ 9 ഡെലിവറികള്‍

ഒരോവര്‍ പൂര്‍ത്തിയാക്കന്‍ ഐപിഎല്ലില്‍ ആദ്യമായി 9 ഡെലിവറികള്‍ വേണ്ടി വന്നത് മലയാളി പേസര്‍ എസ് ശ്രീശാന്തിനാണ്. 2008ലായിരുന്നു അത്. 2009ല്‍ ഡീര്‍ക്ക് നാനീസിനും ഒരോവറില്‍ 9 ഡെലിവറികള്‍ എറിയേണ്ടി വന്നു. 2011ല്‍ സഹീര്‍ ഖനും 2012ല്‍ നുവാന്‍ കുലശേഖരക്കും ഈ നാണക്കേട് നേരിട്ടു. 

2013ല്‍ ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റിനും 2014ല്‍ മുഹമ്മദ് ഷമിക്കും 2016ല്‍ മോണി മോര്‍ക്കലിനും 2019ല്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും ഈ തിരിച്ചടി നേരിട്ടു. ഈ സീസണില്‍ ഭുവിക്ക് മുന്‍പ് ഉമേഷ് യാദവിനും ഒരോവര്‍ പൂര്‍ത്തിയാക്കാന്‍ 9 ഡെലിവറികള്‍ വേണ്ടി വന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com