പ്രതിവര്‍ഷം 40,000 ലൈവ് മത്സരങ്ങള്‍; ഇനി കളി ഫിഫ പ്ലസില്‍ സൗജന്യമായി കാണാം, ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങി ഫിഫ

നെറ്റ്ഫ്‌ളിക്‌സ്‌, ആമസോണ്‍ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ഫിഫ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലണ്ടന്‍: നെറ്റ്ഫ്‌ളിക്‌സ്‌, ആമസോണ്‍ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി ഫിഫ. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്ന പ്ലാറ്റ്‌ഫോം സര്‍വീസില്‍ തുടക്കത്തില്‍ സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാം. 

എന്നാല്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണത്തിലേക്ക് വരുമ്പോള്‍ സബ്‌സ്‌ക്രിപ്ഷന് നിരക്ക് പ്രഖ്യാപിക്കും. നിലവിലെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭീഷണിയായി എത്തുന്ന ഫിഫ പ്ലസ് തങ്ങളുടെ സ്‌പോണ്‍സര്‍മാരുടെ പ്രമൊഷന് വേണ്ടിയും ഫിഫ ഉപയോഗിക്കും. 

ഓരോ മാസവും 1400 മത്സരങ്ങള്‍

പല ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടേയും സംപ്രേഷണം ടെലിവിഷനിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമല്ല. ഇത്തരം മത്സരങ്ങള്‍ ഫിഫ പ്ലസില്‍ സംപ്രേഷണം ചെയ്യുമോയെന്നും വ്യക്തമാക്കിയിട്ടില്ല. ജിയോഗ്രഫിക്കല്‍ ബ്ലോക്കിങ് ഉപയോഗിച്ച് ഏതൊക്കെ മത്സരങ്ങള്‍ ഏതെല്ലാം രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യണം എന്ന് തീരുമാനിക്കും. 

1400 മത്സരങ്ങള്‍ ഓരോ മാസവും ഫിഫ പ്ലസില്‍ എത്തും. യുട്യൂബിലൂടെ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്ന വീഡിയോകള്‍ ഇതില്‍ നിന്ന് ഫിഫ പ്ലസിലേക്ക് മാറ്റും. അടുത്തിടെ ഖത്തറില്‍ ചേര്‍ന്ന ഫിഫ കോണ്‍ഗ്രസും നേരത്തത്തേത് പോലെ യുട്യൂബില്‍ സ്ട്രീം ചെയ്തിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com