ഒറ്റക്കയ്യില്‍ പറന്ന് പിടിച്ച് റായിഡു, സിറ്ററുകള്‍ പോലും കളഞ്ഞ് കുളിച്ച് മുകേഷ് ചൗധരി; ആശ്വസിപ്പിച്ച് ധോനി

16ാം ഓവറില്‍ ആകാശ് ദീപിന്റെ വിക്കറ്റ് വീഴ്ത്താനാണ് റായിഡുവിന്റെ തകര്‍പ്പന്‍ ക്യാച്ച് എത്തിയത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മുംബൈ: സീസണിലെ തങ്ങളുടെ ആദ്യ ജയം തൊട്ടതിന്റെ ആശ്വാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സിറ്ററുകള്‍ പോലും ഒരു വശത്ത് സഹതാരം മുകേഷ് ചൗധരി നഷ്ടപ്പെടുത്തിയപ്പോള്‍ മറുവശത്ത് പറന്ന് പിടിക്കുകയാണ് അമ്പാട്ടി റായിഡു. 

16ാം ഓവറില്‍ ആകാശ് ദീപിന്റെ വിക്കറ്റ് വീഴ്ത്താനാണ് റായിഡുവിന്റെ തകര്‍പ്പന്‍ ക്യാച്ച് എത്തിയത്. ദിനേശ് കാര്‍ത്തിക്കിന് സ്‌ട്രൈക്ക് നല്‍കാനായി സിംഗിളിന് ശ്രമിക്കുകയായിരുന്നു ആകാശ് ദീപ്. എന്നാല്‍ രവീന്ദ്ര ജഡേജയുടെ ഡെലിവറിയില്‍ പന്ത് ഷോര്‍ട്ട് കവറിലേക്ക് പോയി. 

തന്റെ വലത്തേക്ക് പറന്നാണ് റായിഡു ഒറ്റക്കയ്യില്‍ പന്ത് കൈക്കലാക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ച് എന്നാണ് റായിഡുവിന്റെ ക്യാച്ച് ചൂണ്ടി ആരാധകര്‍ പറയുന്നത്. 

സിറ്ററുകളും കൈവിട്ട് മുകേഷ് ചൗധരി

ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ച സുയഷ് പ്രഭുദേശായി 32 റണ്‍സില്‍ നില്‍ക്കെയാണ് മുകേഷ് ചൗധരി ഡീപ് മിഡ് വിക്കറ്റില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത്. ബ്രാവോയുടെ ആദ്യ ഓവറിലായിരുന്നു ഇത്. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 15ാം ഓവറില്‍ ദിനേശ് കാര്‍ത്തിക് 6 റണ്‍സില്‍ നില്‍ക്കുമ്പോഴും മുകേഷ് ക്യാച്ച് നഷ്ടപ്പെടുത്തി. 

കാര്‍ത്തിക്കിന്റെ വിക്കറ്റ് അവിടെ വീണിരുന്നെങ്കില്‍ ബാംഗ്ലൂര്‍ ഇന്നിങ്‌സ് വേഗത്തില്‍ അവസാനിച്ചാനെ. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ മുകേഷ് ചൗധരിയുടെ അടുത്തെത്തി ധോനി ആശ്വസിപ്പിക്കുകയും ചെയ്തു.14 പന്തില്‍ നിന്ന് 34 റണ്‍സ് അടിച്ചെടുത്താണ് പിന്നെ കാര്‍ത്തിക് മടങ്ങിയത്. മുകേഷ് ചൗധരിയുടെ 17ാം ഓവറില്‍ തന്നെ 23 റണ്‍സ് കാര്‍ത്തിക് അടിച്ചെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com