'ഐപിഎല്‍ വിട്ട് ലങ്കന്‍ താരങ്ങള്‍ നാട്ടിലേക്ക് വരണം'; പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് അര്‍ജുന രണതുംഗ

ഒരാഴ്ചത്തേക്ക് ഐപിഎല്ലില്‍ നിന്ന് ഇടവേള എടുത്ത് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടിലെത്തണം എന്നാണ് രണതുംഗയുടെ ആവശ്യം
ഫോട്ടോ:ഐപിഎല്‍, ട്വിറ്റർ
ഫോട്ടോ:ഐപിഎല്‍, ട്വിറ്റർ

കൊളംബോ: ഐപിഎല്‍ കളിക്കുന്ന ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടിലേക്ക് എത്തി പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമാവണം എന്ന് മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ഒരാഴ്ചത്തേക്ക് ഐപിഎല്ലില്‍ നിന്ന് ഇടവേള എടുത്ത് ശ്രീലങ്കന്‍ താരങ്ങള്‍ നാട്ടിലെത്തണം എന്നാണ് രണതുംഗയുടെ ആവശ്യം. 

സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാരിന് എതിരെ ജനം തെരുവിലിറങ്ങിയത്. ഭക്ഷണത്തിനും ഇന്ധനത്തിലും വലിയ ക്ഷാമമാണ് രാജ്യം നേരിടുന്നത്. കുമാര്‍ സംഗക്കാര, രജപക്‌സെ, വാനിന്‍ഡു ഹസരംഗ എന്നിവരാണ് ലങ്കയിലെ പ്രതിസന്ധിയെ കുറിച്ച് തുറന്ന് പ്രതികരിക്കാന്‍ തയ്യാറായ താരങ്ങള്‍. 

ഈ കളിക്കാര്‍ കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ക്രിക്കറ്റ് ബോര്‍ഡില്‍ ജോലിയുള്ളവരാണ്

ഏതെല്ലാം ശ്രീലങ്കന്‍ താരങ്ങളാണ് ഐപിഎല്ലില്‍ കളിക്കുന്നത് എന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അവര്‍ ഒരാഴ്ചത്തെ ഇടവേള എടുത്ത് പ്രതിഷേധങ്ങളെ പിന്തുണച്ച് എത്തണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. ഐപിഎല്ലില്‍ കളി തുടര്‍ന്ന് തങ്ങളുടെ രാജ്യത്തെ കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്ന താരങ്ങളുണ്ട്,രണതുംഗ പറഞ്ഞു. 

സര്‍ക്കാരിന് എതിരെ പ്രതികരിക്കാന്‍ ആളുകള്‍ക്ക് ഭയമാണ്. ഈ കളിക്കാര്‍ കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള ക്രിക്കറ്റ് ബോര്‍ഡില്‍ ജോലിയുള്ളവരാണ്. ജോലി സംരക്ഷിക്കാനാണ് അവരുടെ ശ്രമം. ഒരു തെറ്റ് മുന്‍പില്‍ കാണുമ്പോള്‍ അതിന് എതിരെ മുന്‍പോട്ട് വന്ന് പ്രതികരിക്കാനുള്ള ധൈര്യം കാണിക്കണം. ബിസിനസിനെ കുറിച്ചല്ല അപ്പോള്‍ ചിന്തിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com