ഇന്ത്യയുടെ പൂജാരയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാനും ഒരു ടീമില്‍! 

കാര്യങ്ങള്‍ ഈ നിലയ്ക്ക് പോകുന്നതിനിടെ ഇംഗ്ലീഷ് കൗണ്ടി ടീം സസ്സക്‌സ് ഇന്ന് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഐസിസിയുടെ ടൂര്‍ണമെന്റില്‍ മാത്രമാണ് നേര്‍ക്കുനേര്‍ ക്രിക്കറ്റ് കളിക്കുന്നത്. ഇരു ടീമുകളും തമ്മില്‍ മറ്റ് വേദികളില്‍ ഏറ്റുമുട്ടാറില്ല. ഐപിഎല്ലിലടക്കമുള്ള വേദികളില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കളിക്കാനും അനുവാദമില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ ചിരവൈരികളുമായുള്ള ക്രിക്കറ്റ് ബന്ധം വര്‍ഷങ്ങളായി ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. 

കാര്യങ്ങള്‍ ഈ നിലയ്ക്ക് പോകുന്നതിനിടെ ഇംഗ്ലീഷ് കൗണ്ടി ടീം സസ്സക്‌സ് ഇന്ന് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലിട്ട ഒരു ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വര്‍ പൂജാരയും പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനുമാണ് ചിത്രത്തില്‍. ഇരുവരും ഒരു ടീമില്‍ കളിക്കാനിറങ്ങുന്നതാണ് ആരാധകരെ കൗതുകത്തിലാക്കിയത്.  

കൗണ്ടി ക്രിക്കറ്റ് അപൂര്‍വ സംഗമത്തിനാണ് ഇന്ന് വേദിയായത്. ഇരുവരും ഇന്ന് ഒരു ടീമിനായി അരങ്ങേറി. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ (ഡിവിഷന്‍ 2) സസ്സക്‌സിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. മത്സരത്തിന് മുന്‍പാണ് സസ്സക്‌സ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവിട്ടത്. 

രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യയും പാകിസ്ഥാനും അന്താരാഷ്ട്ര മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വരാത്ത സാഹചര്യത്തില്‍ ഇരുവരും ഒരുമിച്ച് കളിക്കുമ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'ഇരുവര്‍ക്കും ഇന്ന് അരങ്ങേറ്റ ദിവസം'- ഫോട്ടോ പങ്കിട്ട് ടീം ട്വിറ്ററില്‍ കുറിച്ചു. 

പൂജാര അഞ്ചാം തവണയാണ് കൗണ്ടി കളിക്കാനെത്തുന്നത്. നേരത്തെ ഡെര്‍ബിഷെയര്‍, യോര്‍ക്ക്‌ഷെയര്‍ (രണ്ട് തവണ), നോട്ടിംഗ്ഹാംഷെയര്‍ എന്നിവര്‍ക്ക് വേണ്ടി പൂജാര കളിച്ചിരുന്നു. റിസ്‌വാന്‍ ആദ്യമായിട്ടാണ് കൗണ്ടിയിലെത്തുന്നത്.

ഈ വാർത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com