'ബാംഗ്ലൂര്‍ കപ്പടിക്കാതെ വിവാഹം കഴിക്കില്ല'; വൈറലായി ആര്‍സിബി ഫാന്‍ ഗേള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 12:26 PM  |  

Last Updated: 14th April 2022 12:28 PM  |   A+A-   |  

virat_kohli_rcb_fan

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ ആവേശം നിറച്ച് മുന്‍പോട്ട് പോകുന്നതിന് ഇടയില്‍ ഗ്യാലറിയില്‍ നിന്ന് മറ്റൊരു പോസ്റ്റര്‍ കൂടി വൈറലാവുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കിരീടം നേടിയതിന് ശേഷമെ താന്‍ വിവാഹം കഴിക്കുകയുള്ളു എന്ന ആരാധികയുടെ പോസ്റ്ററാണ് വൈറലായത്. 

ഐപിഎല്‍ 15ാം സീസണിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ ബാംഗ്ലൂരിന് കഴിഞ്ഞിട്ടില്ല. വിചിത്രമായ ബാനറുമായെത്തിയ ആരാധികയുടെ ചിത്രം ഇന്ത്യന്‍ താരം അമിത് മിശ്രയും ട്വീറ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഓര്‍ത്ത് ആശങ്കയുണ്ടെന്നാണ് അമിത് മിശ്ര ചിത്രത്തിനൊപ്പം കുറിച്ചത്. പെണ്‍കുട്ടിയുടെ ബാനല്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് കാരണമായി കഴിഞ്ഞു. 

കളിയിലേക്ക് വരുമ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ ജയിച്ചത് മൂന്നെണ്ണത്തില്‍. രണ്ട് കളിയില്‍ തോറ്റു. ശനിയാഴ്ചയാണ് ഇനി ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ഡല്‍ഹിയാണ് ഇവിടെ ബാംഗ്ലൂരിന്റെ എതിരാളികള്‍. 

ഈ വാർത്ത വായിക്കാം

അവസാന നിമിഷത്തെ ധോനിയുടെ ഫീല്‍ഡ് ചെയിഞ്ച്; കോഹ്‌ലിയെ വീഴ്ത്തിയ തന്ത്രത്തിന് കയ്യടിച്ച് ആരാധകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ