തകർത്തടിച്ച് രാഹുൽ, 103*; മുംബൈയ്ക്ക് ജയിക്കാൻ വേണ്ടത് 200റൺസ് 

ലക്നൗ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു
കെ എൽ രാഹുലും മനീഷ് പാണ്ഡെയും ക്രീസിൽ/ ചിത്രം: എഎൻഐ
കെ എൽ രാഹുലും മനീഷ് പാണ്ഡെയും ക്രീസിൽ/ ചിത്രം: എഎൻഐ

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. 60 പന്തില്‍ പുറത്താവാതെ 103റൺസ് നേടി പുറത്താകാതെ നിന്ന കെ എല്‍ രാഹുലിന്റെ പ്രകടനമാണ് ലഖ്‌നൗവിന് മികച്ച സ്കോർ സമ്മാനിച്ചത്. ആദ്യ ജയം നോട്ടമിട്ട് ആറാം മത്സരത്തിനിറങ്ങിയ മുംബൈയ്ക്ക് ലക്ഷ്യം നേടാൻ അത്ര എളുപ്പമായിരിക്കില്ല. 

 പവര്‍ പ്ലേയില്‍ തന്നെ സ്‌കോര്‍ 50 കടന്ന ലഖ്‌നൗവിന്റെ തുടക്കം തന്നെ ​ഗംഭീരമായിരുന്നു. ആറാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കി(24)ന്റെ വിക്കറ്റ് വീണു. മനീഷ് പാണ്ഡെ (29 പന്തില്‍ 38) മികച്ച കളി പുറത്തെടുത്തു.  72 റണ്‍സാണ് രാഹുല്‍- മനീഷ് സഖ്യം കൂട്ടിച്ചേർത്തത്. മാര്‍കസ് സ്റ്റോയിനിസ് (10), ദീപക് ഹൂഡ (എട്ട് പന്തില്‍ 15) എന്നിങ്ങനെയായിരുന്നു മറ്റു താരങ്ങളുടെ പ്രകടനം. 19-ാം ഓവറില്‍ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഐപിഎൽ 2022 സീസണിലെ രണ്ടാമത്തെ സെഞ്ചുറിയും ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറിയുമാണിത്. ഐപിഎല്ലിൽ ഒരു ടീമിനെതിരെ രണ്ട് സെഞ്ചുറികൾ നേടുന്ന നാലാമത്തെ താരമായി കെ എൽ രാഹുൽ. ക്രുനാല്‍ പാണ്ഡ്യ (1) പുറത്താവാതെ നിന്നു.

ലഖ്‌നൗ ടീമില്‍ കൃഷ്ണപ്പ ഗൗതമിന് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മുംബൈയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് പകരം ഫാബിയന്‍ അലന്‍ ഇടം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com