30ാം വയസ് വരെ 30 ഹാട്രിക്, 30 വയസിന് ശേഷം 30 പോര; ആ സമനില തെറ്റിക്കാന്‍ പോകുന്നതായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

സ്‌കെയില്‍ അസന്തുലിതമാക്കേണ്ട സമയമായി എന്നാണ് ക്രിസ്റ്റിയാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: കൂടുതല്‍ ഹാട്രിക്കുകള്‍ തന്റെ ബൂട്ടില്‍ നിന്ന് പിറക്കുമെന്ന സൂചന നല്‍കി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നോര്‍വിച്ച് സിറ്റിക്കെതിരെ ഹാട്രിക് നേടിയതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. 

30 വയസിന് മുന്‍പ് 30 ഹാട്രിക്. 30 വയസിന് ശേഷം 30 ഹാട്രിക്കുകള്‍. സ്‌കെയില്‍ അസന്തുലിതമാക്കേണ്ട സമയമായി എന്നാണ് ക്രിസ്റ്റിയാനോ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. ക്രിസ്റ്റിയാനോയുടെ ഹാട്രിക്കുകളില്‍ 30 എണ്ണം താരത്തിന് 30 വയസാവുന്നതിന് മുന്‍പും ബാക്കി 30 എണ്ണം 30 വയസ് തികഞ്ഞതിന് ശേഷവുമാണ് വന്നത്. 

നോര്‍വിച്ച് സിറ്റിക്കെതിരെ 3-2നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചത്. 7,32,76 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ വല കുലുക്കി. താരത്തിന്റെ കരിയറിലെ 60ാം ഹാട്രിക്കായിരുന്നു അത്. ക്രിസ്റ്റിയാനോയുടെ 60 ഹാട്രിക്കുകളില്‍ 44 എണ്ണം റയല്‍ കുപ്പായത്തിലായിരുന്നു. മൂന്നെണ്ണം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടിയും മൂന്നെണ്ണം യുവന്റ്‌സിന് വേണ്ടിയും. പോര്‍ച്ചുഗല്ലിനായി 10 ഹാട്രിക്കും ക്രിസ്റ്റിയാനോ നേടി. 

ഹാട്രിക്കുകളിലേക്ക് വരുമ്പോള്‍ രാജ്യാന്തര ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോയുടെ അത്രയും ഹാട്രിക് നേടിയ മറ്റൊരു താരമില്ല. ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക്കുകളിലും ക്രിസ്റ്റ്യാനോ തന്നെയാണ് ഒന്നാമത്. 55 ഹാട്രിക്കുകളാണ് കരിയറില്‍ മെസിയുടെ പേരിലുള്ളത്. 2015 ഫെബ്രുവരിയില്‍ 30ാം വയസിലേക്ക് കടക്കുമ്പോള്‍ 30 ഹാട്രിക്കാണ് ക്രിസ്റ്റ്യാനോയുടെ പേരിലുണ്ടായത്. 2017ല്‍ 30 വയസ് തികഞ്ഞതിന് ശേഷം 14 ഹാട്രിക്കാണ് മെസി നേടിയത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com