’അനായാസം ജയിക്കാമായിരുന്നു, ധോനി ആണെങ്കിൽ ടീം ഇങ്ങനെ അല്ല’- ജഡേജയ്ക്ക് വിമർശനം

ധോനി നായകനായിരുന്നപ്പോഴുള്ള ടീമിന്റെ നിലവാരമാണ് വോൺ ചർച്ചയ്ക്ക് വച്ചിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഗുജറാത്ത് ടൈറ്റൻസിന് എതിരായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് തോൽവി ചോദിച്ചു വാങ്ങുകയായിരുന്നു. കൈയിലിരുന്ന മത്സരമാണ് ഭാവനാശൂന്യമായ തീരുമാനങ്ങളാൽ അവർ നഷ്ടപ്പെടുത്തിയത്. ഇപ്പോഴിതാ ടീമിന്റെ തോൽവിക്ക് പിന്നാലെ രവീന്ദ്ര ജഡേജയുടെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്ത് രം​ഗത്തെത്തിയിക്കുകയാണ് മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. 

ധോനി നായകനായിരുന്നപ്പോഴുള്ള ടീമിന്റെ നിലവാരമാണ് വോൺ ചർച്ചയ്ക്ക് വച്ചിരിക്കുന്നത്. ജയസാധ്യത ഉണ്ടായിരുന്ന ഇത്രയധികം മത്സരങ്ങൾ ചെന്നൈ സൂപ്പർ കിങ്സ് ധോനിയുടെ കീഴിൽ തോറ്റിട്ടില്ലെന്നു വോൺ പ്രതികരിച്ചു.

‘പുതിയ ക്യാപ്റ്റനെ സംന്ധിച്ചടത്തോളം ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ നടക്കുന്ന മത്സരങ്ങൾ ജയിക്കുക എന്നതു നിർണായകമാണ്. പക്ഷേ, സത്യം പറഞ്ഞാൽ ഗുജറാത്തിനെതിരായ മത്സരം കടുത്തതു പോലും ആയിരുന്നില്ല. കുറഞ്ഞത് പത്തോ പതിനഞ്ചോ റൺസിന് എങ്കിലും ചെന്നൈ അനായാസം ജയിക്കേണ്ട മത്സരമായിരുന്നു അത്. ഇനി എന്താണു സംഭവിക്കുക എന്ന് എനിക്ക് ഊഹിക്കാൻ മാത്രമേ കഴിയൂ.‘

’ഇത്തരത്തിലുള്ള ഒട്ടേറെ മത്സരങ്ങൾ ധോനി തോൽക്കുന്ന് ഇതിനു മുൻപു കണ്ടിട്ടില്ല. ധോനിയുടെ ടീം കടുത്ത മത്സരങ്ങൾ തോൽക്കുന്നതും ഇതിനു മുൻപു കണ്ടിട്ടില്ല. മത്സരം കടുക്കാൻ പോലും സമ്മതിക്കാത്ത തരത്തിലാണു ധോനി ടീമിനെ നയിച്ചിരുന്നത്.‘

’ക്യാപ്റ്റന്റെ റോളിലേക്ക് ഉയർന്നു വരാൻ ജഡേജ ശ്രമിക്കുന്നതേയുള്ളു. ഫീൽഡിൽ നിന്നു ഇതു വ്യക്തമാണ്. അതുകൊണ്ടൊന്നും കുഴപ്പമില്ല. വിക്കറ്റിന്റെ പിന്നിൽ നിന്ന് ധോനിയുടെ സഹായവും ഇതിനായി ജഡേജയ്ക്കു വേണ്ടിവരുന്നെന്നാണ് എനിക്കു തോന്നുന്നത്. പക്ഷേ, ക്യാപ്റ്റൻസിയുടെ തുടക്കത്തിൽ മേൽക്കൈ ഉള്ള എല്ലാ മത്സരങ്ങളും നിങ്ങൾ ജയിച്ചേ മതിയാകൂ’– വോൺ വ്യക്തമാക്കി. 

നിലവിലെ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ മൂന്ന് വിക്കറ്റിനാണു ഗുജറാത്തിനോട് കീഴടങ്ങിയത്. സീസണിലെ ചെന്നൈയുടെ അഞ്ചാം തോൽവിയാണ് ഇത്. എട്ടോവറിൽ 48–4 എന്ന സ്കോറിലായിരുന്ന ഗുജറാത്തിനെതിരെ വ്യക്തമായ മേൽക്കെ ഉണ്ടായിരുന്നിട്ടും അവസാന ഓവറുകളിൽ‌ ചെന്നൈ മത്സരം കൈവിടുകയായിരുന്നു.

പുറത്താകാതെ 94 റൺസ് അടിച്ച ഡേവിഡ് മില്ലറാണു ഗുജറാത്തിനെ ജയത്തിലെത്തിച്ചത്. താത്കാലിക നായകൻ റാഷിദ് ഖാന്റെ വെടിക്കെട്ടും കളിയുടെ ​ഗതി തിരിക്കുന്നതിൽ നിർണായകമായി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com