ആദ്യ പന്തില്‍ ഡക്കായി, കാര്‍ മോഷ്ടിക്കപ്പെട്ടു; എത്ര മനോഹരമായ ദിവസം! നിരാശയില്‍ ബ്രാത്‌വെയ്റ്റ്‌

ഒരു ദിവസത്തില്‍ നേരിട്ട രണ്ട് തിരിച്ചടികളുടെ നിരാശ പങ്കുവെച്ച് എത്തുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റ്‌
ബ്രാത്‌വെയ്റ്റ്/ഫോട്ടോ: ട്വിറ്റര്‍
ബ്രാത്‌വെയ്റ്റ്/ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: ആദ്യ പന്തില്‍ ഡക്കായി. കാര്‍ മോഷണം പോയി. ഒരു ദിവസത്തില്‍ നേരിട്ട രണ്ട് തിരിച്ചടികളുടെ നിരാശ പങ്കുവെച്ച് എത്തുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം കാര്‍ലോസ് ബ്രാത്‌വെയ്റ്റ്‌. 

ട്വന്റി20 ബ്ലാസ്റ്റില്‍ ബിര്‍മിങ്ഹാം ബിയേഴ്‌സിന്റെ ക്യാപ്റ്റനാവുന്നതിന് മുന്‍പ് നോവ്‌ലെ ആന്‍ഡ് ഡോറിഡ്ജ് ക്രിക്കറ്റ് ക്ലബിനെ പ്രതിനിധീകരിച്ചാണ് വിന്‍ഡിസ് ഓള്‍റൗണ്ടര്‍ ഇറങ്ങിയത്. എന്നാല്‍ അരങ്ങേറ്റ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. 

എന്തൊരു ദിവസമായിരുന്നു ഇന്നലെ(ഞായറാഴ്ച). പരിക്കേറ്റതോടെ ആറ് മാസത്തിന് ശേഷമാണ് പന്തെറിഞ്ഞത്. ആദ്യ പന്തില്‍ ഡക്കായി. കാര്‍ മോഷ്ടിക്കപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്കറിയുമോ, ഇന്ന് ഉറക്കമുണര്‍ന്നപ്പോള്‍ സൂര്യന്‍ തിളങ്ങുകയാണ്, ബ്രാത് വെയ്റ്റ് ട്വിറ്ററില്‍ കുറിച്ചു. 

ബെന്‍ സ്റ്റോക്ക്‌സിന് എതിരെ തുടരെ നാല് സിക്‌സുകള്‍

2016ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്‌സിന് എതിരെ തുടരെ നാല് സിക്‌സുകള്‍ പറത്തിയ ബ്രാത് വെയ്റ്റിന്റെ ചിത്രമാണ് ആരാധകര്‍ക്ക് മുന്‍പില്‍ ഇപ്പോഴുമുള്ളത്. അവസാന ഓവറില്‍ 19 റണ്‍സ് ആണ് വിന്‍ഡിസിന് ജയിക്കാന്‍ വേണ്ടത്. സിക്‌സ് പറത്തി ബ്രാത് വെയ്റ്റ് ടീമിനെ ജയിപ്പിച്ചതിന് പിന്നാലെ കമന്ററി ബോക്‌സിലിരുന്ന് ഇയാന്‍ ബിഷപ്പ് പറഞ്ഞു, ഈ പേര് ഓര്‍ത്തു വെക്കുക...

ട്വന്റി20 ബ്ലാസ്റ്റിന് ഇറങ്ങുന്നതിന് മുന്‍പ് മത്സര സമയം ലഭിക്കാനാണ് ബ്രാത് വെയ്റ്റ് ഡിസ്ട്രിക്റ്റ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. ഡക്കായതിന് പുറമെ ബൗളിങ്ങിലും താരത്തിന് മികവ് കാണിക്കാനായില്ല. 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com