'ബാറ്ററുടെ ഹെല്‍മറ്റിലേക്ക് എറിയുന്നതാണ് ഇഷ്ടം, 2 കാരണങ്ങളുണ്ട് അതിന്'; ഉമ്രാന്‍ മാലിക് പറയുന്നു

ബാറ്ററെ പുറത്താക്കാന്‍ ഇഷ്ടപ്പെടുന്ന വിധത്തെ കുറിച്ച് പറയുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ശ്രദ്ധ മുഴുവന്‍ പിടിക്കുന്ന താരമാണ് ഉമ്രാന്‍ മാലിക്ക്. ഇന്ത്യന്‍ ടീമിലേക്ക് എത്രയും പെട്ടെന്ന് ഉമ്രാനെ എത്തിക്കണം എന്ന ആവശ്യം ശക്തമായി കഴിഞ്ഞു. ഇപ്പോഴിതാ ബാറ്ററെ പുറത്താക്കാന്‍ ഇഷ്ടപ്പെടുന്ന വിധത്തെ കുറിച്ച് പറയുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍. 

ബാറ്ററുടെ സ്റ്റംപ് തെറിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ബാറ്ററുടെ ഹെല്‍മറ്റിലേക്ക് പന്തെറിയാനും ഞാന്‍ ഇഷ്ടപ്പെടുന്നു. ഹെല്‍മറ്റിലേക്ക് പന്തെറിയാന്‍ ആഗ്രഹിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എന്റെ പേസിലൂടെ ബാറ്ററെ പരാജയപ്പെടുത്തി എന്ന തോന്നല്‍ കിട്ടും. രണ്ടാമത് ബാറ്റര്‍ പേടിച്ചതിനാല്‍ കൂറ്റനടികള്‍ക്ക് ശ്രമിക്കില്ല, ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്രാന്‍ മാലിക് പറയുന്നു. 

വേഗം കുറവാണ് എന്ന് പലരും പറഞ്ഞത് വേദനിപ്പിച്ചിരുന്നു

എനിക്ക് വേഗം കുറവാണ് എന്ന് പലരും പറഞ്ഞത് എന്നെ വേദനിപ്പിച്ചിരുന്നു. അതോടെയാണ് വേഗത്തില്‍ പന്തെറിയാന്‍ ശ്രമിച്ച് തുടങ്ങിയത്. ജമ്മുകശ്മീര്‍ താരം അബ്ദുല്‍ സമദ് എന്റെ ബൗളിങ് വീഡിയോ ഹൈദരാബാദ് ടീമിന് അയച്ച് കൊടുത്തതാണ് വഴിത്തിരിവായത്. ഇത് കണ്ട് ഹൈദരാബാദ് എന്നെ നെറ്റ് ബൗളറായി കൊണ്ടുവന്നു. പിന്നാലെ പ്ലേയിങ് ഇലവനിലേക്കും എത്തി. ഇപ്പോള്‍ നന്നായി കളിക്കാനുമാവുന്നു, ഉമ്രാന്‍ മാലിക് പറയുന്നു. 

വില്യംസണ്‍ വളരെ നല്ല ക്യാപ്റ്റനാണ്. ഒരു ഫോറോ സിക്‌സോ വഴങ്ങി കഴിഞ്ഞാല്‍, നീ സന്തുഷ്ടനാണോ എന്നാണ് വില്യംസണ്‍ ചോദിക്കുക. അതുപോലെ ക്യാപ്റ്റന്‍ പിന്തുണ നല്‍കിയാല്‍ അതില്‍ കൂടുതലൊന്നും ഒരു ബൗളര്‍ക്ക് ആവശ്യപ്പെടാനില്ല. അത് ഒരു പൊട്ടിത്തെറിക്കുള്ള ഊര്‍ജം നല്‍കുമെന്നും ഹൈദരാബാദ് താരം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com