മുംബൈ: കൂറ്റന്‍ അടികളിലൂടെ സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് ശിവം ഡുബെ. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ സ്വന്തമാക്കിയതും ഈ കഴിവ് മുന്‍നിര്‍ത്തി തന്നെ. എന്നാല്‍ താരത്തിന്റെ ഫീല്‍ഡിങ് അത്ര പോരയെന്ന വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. അതിന് കാരണവുമുണ്ട്.
ആരാധകര്‍ മാത്രമല്ല സഹ താരങ്ങളും ശിവം ഡുബെയുടെ ഫീല്‍ഡിങിലെ അലസ സമീപനത്തിനെതിരെ പരസ്യമായി തന്നെ പ്രതികരിക്കുകയും ചെയ്തു. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ ചെന്നൈ പരാജയപ്പെട്ടിരുന്നു. കൈയിലിരുന്ന മത്സരമാണ് ചെന്നൈ തല തിരിഞ്ഞ തീരുമാനങ്ങളിലൂടെ നഷ്ടപ്പെടുത്തിയത്.
ഗുജറാത്തിനെതിരായ മത്സരത്തില്‍ കളിയുടെ ഗതി ചെന്നൈയ്ക്ക് അനുകൂലമാക്കുന്ന ഒരു നിമിഷം സൃഷ്ടിച്ചെടുക്കാന്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് സാധിച്ചു. എന്നാല്‍ ശിവം ഡുബെയുടെ സമീപനം അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. കളി പുരോഗമിക്കവേ ഡേവിഡ് മില്ലെറെ പുറത്താക്കാനുള്ള സുവര്‍ണാവസരം ശിവം ഡുബെ നഷ്ടപ്പെടുത്തിയിരുന്നു. മില്ലറെ ക്യാച്ചെടുത്തു മടക്കാനുള്ള സുവര്‍ണാവസരമാണ് ഡുബെ കളഞ്ഞു കുളിച്ചത്. മില്ലറുടെ ഉജ്ജ്വല ബാറ്റിങ് ഗുജറാത്ത് ടീമിന് സുരക്ഷിത വിജയം സമ്മാനിക്കുകയും ചെയ്തു.
ഡ്വയ്ന്‍ ബ്രാവോ എറിഞ്ഞ 17ാം ഓവറിലാണ് സംഭവം. മില്ലര്‍ കളിച്ച ടൈമിങ് പിഴച്ച ഒരു പുള്‍ ഷോട്ട് ഉയര്‍ന്ന് ഫോര്‍ ലൈനിന് സമീപം നിന്ന ശിവം ഡുബെയുടെ മുന്നിലേക്കാണ് വന്നത്. മുന്നില്‍ വന്ന് വീഴും മുന്‍പ് പന്ത് കൈയിലൊതുക്കാന്‍ ശിവം ഡുബെയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അതിനൊന്നും ശ്രമിക്കാതെ അലസമായിട്ടായിരുന്നു ഡുബെയുടെ പ്രതികരണം.
തന്ത്രപരമായി എറിഞ്ഞ വിക്കറ്റെടുക്കാന്‍ മിടുക്കനായ ബ്രാവോ അത്തരത്തിലൊരു പന്താണ് മില്ലര്‍ നേരെ എറിഞ്ഞത്. ശിവം ഡുബെയുടെ അലസ സമീപനം പക്ഷേ കാര്യങ്ങള്‍ അട്ടിമറിച്ചു.
താരത്തിന്റെ സമീപനത്തിനെതിരെ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയും ബ്രാവോയും പരസ്യമായി തന്നെ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates