അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് അരങ്ങേറ്റം? മുംബൈ പ്ലേയിങ് ഇലവനില്‍ വലിയ മാറ്റത്തിന് സാധ്യത

കളിച്ച ആറിലും മുംബൈ തോറ്റപ്പോള്‍ ആറ് കളിയില്‍ നിന്ന് ഒരു ജയമാണ് ചെന്നൈയുടെ സമ്പാദ്യം
മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍
മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: വിജയ വഴിയിലേക്ക് എത്തുക ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഇന്ന് ഇറങ്ങും. സീസണില്‍ ഒരു ജയം പോലും നേടിയിട്ടില്ലാത്ത മുംബൈ കൂടുതല്‍ നാണക്കേടിലേക്ക് വീഴുമോ എന്ന ആശങ്കയാണ് ആരാധകര്‍ക്ക്. 

കളിച്ച ആറിലും മുംബൈ തോറ്റപ്പോള്‍ ആറ് കളിയില്‍ നിന്ന് ഒരു ജയമാണ് ചെന്നൈയുടെ സമ്പാദ്യം. രണ്ട് ടീമുകള്‍ക്കും ഇന്നത്തെ കളിയില്‍ ജയം അനിവാര്യമാണ്. ജയത്തിലേക്ക് എത്താന്‍ പ്രയാസപ്പെടുന്ന മുംബൈ നിരയില്‍ കാര്യമായ അഴിച്ചു പണികള്‍ ഉണ്ടായേക്കും. 

കഴിഞ്ഞ ദിവസം അര്‍ജുന്റെ നെറ്റ്‌സിലെ ബൗളിങ് മികവിന്റെ വീഡിയോ മുംബൈ പങ്കുവെച്ചിരുന്നു. മുംബൈ ബാറ്ററുടെ കുറ്റി തെറിപ്പിക്കുകയാണ് ഇവിടെ അര്‍ജുന്‍. ഇതോടെയാണ് പ്ലേയിങ് ഇലവനിലേക്ക് മുംബൈ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉടലെടുക്കുന്നത്. ഓള്‍റൗണ്ടര്‍ ഫാബിയാന്‍ അലന് പകരം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും. 

ആദ്യ രണ്ട് കളിയില്‍ അര്‍ധ ശതകം നേടിയെങ്കിലും ഇഷാന്‍ കിഷന്റെ ഫോം താഴേക്കാണ്. എന്നാല്‍ 15.25 കോടിക്ക് ടീമിലെടുത്ത താരത്തെ മുംബൈ പ്ലേയിങ് ഇലവനില്‍ നിന്ന് ഇനി ഒഴിവാക്കില്ല. ബ്രെവിസ് ഏവരുടേയും ശ്രദ്ധ പിടിച്ചു കഴിഞ്ഞു. മധ്യനിരയില്‍ തിലക് വര്‍മയ്ക്കും സൂര്യകുമാറിനും മാറ്റമുണ്ടാവില്ല. മില്‍സിന് പകരം മെറെഡിത് പ്ലേയിങ് ഇലവനിലേക്ക് വന്നേക്കും. 

മുംബൈയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഇഷാന്‍, ബ്രെവിസ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, അര്‍ജുന്‍, പൊള്ളാര്‍ഡ്, ബുമ്ര, മെറിഡിത്, ഉനദ്കട്ട്, മുരുഗന്‍ അശ്വിന്‍

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com