'പേസ് അത്രയും പ്രധാനപ്പെട്ട കാര്യമല്ല'; ഉമ്രാന്‍ മാലിക്കിനെ ചൂണ്ടി കപില്‍ ദേവ്‌

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറിന്റെ പ്രകടനത്തിലെ തന്റെ അഭിപ്രായം പറഞ്ഞ്  ഇതിഹാസ താരം കപില്‍ ദേവ്
കപില്‍ ദേവ്, ഉമ്രാന്‍ മാലിക്ക്/ഫയല്‍ ചിത്രം
കപില്‍ ദേവ്, ഉമ്രാന്‍ മാലിക്ക്/ഫയല്‍ ചിത്രം

മുംബൈ: ഉമ്രാന്‍ മാലിക്കിനെ ക്രിക്കറ്റ് ലോകം പ്രശംസയില്‍ മൂടുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസറിന്റെ പ്രകടനത്തിലെ തന്റെ അഭിപ്രായം പറഞ്ഞ്  ഇതിഹാസ താരം കപില്‍ ദേവ്. പേസ് അത്രയും പ്രധാനപ്പെട്ടതല്ല എന്നാണ് കപില്‍ ദേവ് പറയുന്നത്. 

നല്ല പേസോടെ ബൗളിങ് സ്ഥിരത എന്നതാണ് കൂടുതല്‍ പ്രധാനപ്പെട്ടത്. ഒരു മത്സരത്തില്‍ അതിനായാല്‍ ഓക്കെ ആണ്. എന്നാല്‍ 15-20 കളിയില്‍ ആ മികവ് തുടരാന്‍ കഴിഞ്ഞാല്‍ അത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും കപില്‍ ദേവ് പറയുന്നു. 

ഇന്ത്യക്ക് പണ്ട് പേസ് ബൗളര്‍മാര്‍ അധികമുണ്ടായില്ല

ഇതൊരു വലിയ നേട്ടമാണ്. ഇന്ത്യക്ക് പണ്ട് പേസ് ബൗളര്‍മാര്‍ അധികമുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ലോകത്തോട് നമ്മള്‍ മത്സരിക്കുകയാണ്. അതിന് ഐപിഎല്ലിന് നന്ദി. ഐപിഎല്‍ തുടങ്ങിയ സമയത്ത് നിന്നും ഒരുപാട് മുന്‍പോട്ട് വന്നിരിക്കുന്നു. യുവ താരങ്ങള്‍ക്കായി ബിസിസിഐ ഒരുപാട് സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതായും കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു. 

സണ്‍റൈസേഴ്‌സിനായി മികവ് കാണിച്ചതോടെയാണ് ഉമ്രാനെ ഇന്ത്യന്‍ ടീമിലേക്ക് ഉള്‍പ്പെടുത്തണം എന്ന മുറവിളി ശക്തമായത്. എത്രയും പെട്ടെന്ന് ഉമ്രാനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തണം എന്ന പ്രതികരണം രവി ശാസ്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വന്നിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com