ശാര്‍ദുലിനെ കൊണ്ടുവന്നത്, മായങ്കിനായി സ്ലിപ്പില്‍ ഒരുക്കിയ കെണി; പന്തിന്റെ ക്യാപ്റ്റന്‍സിക്ക് കയ്യടി 

പഞ്ചാബ് കിങ്‌സിന് എതിരായ കളിയിലെ പന്തിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ക്കാണ് മഞ്ജരേക്കര്‍ കയ്യടിക്കുന്നത്
ഋഷഭ് പന്ത്/ഫോട്ടോ: പിടിഐ
ഋഷഭ് പന്ത്/ഫോട്ടോ: പിടിഐ

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസയില്‍ മൂടി മുന്‍ താരം മഞ്ജരേക്കര്‍. പഞ്ചാബ് കിങ്‌സിന് എതിരായ കളിയിലെ പന്തിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ക്കാണ് മഞ്ജരേക്കര്‍ കയ്യടിക്കുന്നത്. 

മത്സര ഫലമല്ല ഇവിടെ പ്രധാനം. ഡല്‍ഹിയെ പന്ത് നയിച്ച വിധമാണ് എടുത്ത് കാണേണ്ടത്. ഔട്ട് ഓഫ് ദി ബോക്‌സ് തീരുമാനങ്ങളാണ് പന്തില്‍ നിന്ന് വന്നത്. ആരും ചിന്തിക്കാത്ത വിധത്തിലുള്ള ക്യാപ്റ്റന്‍സി മികവിന് സഹായിച്ചത് ആ തീരുമാനങ്ങളാണ്. തന്റെ താരങ്ങളുടെ പരിമിതികള്‍ മനസിലാക്കിയാണ് പന്ത് അവരെ ഉപയോഗിച്ചത്, മഞ്ജരേക്കര്‍ പറയുന്നു. 

മായങ്കിനെ വീഴ്ത്താനായി ഫസ്റ്റ് സ്ലിപ്പിന് പുറമെ തേര്‍ഡ് സ്ലിപ്പും ഒരുക്കി

പന്ത് ആദ്യം ശാര്‍ദുലിനെ ഉപയോഗിച്ചു. സ്വിങ് കണ്ടെത്താന്‍ ഇവിടെ ശാര്‍ദുലിന് കഴിഞ്ഞു. അത് പരമാവധി പന്ത് ഉപയോഗിച്ചു. മായങ്കിനെ വീഴ്ത്താനായി ഫസ്റ്റ് സ്ലിപ്പിന് പുറമെ തേര്‍ഡ് സ്ലിപ്പും ഒരുക്കി. ശാര്‍ദുല്‍ പോയപ്പോള്‍ മറ്റ് ബൗളര്‍മാരെ കൊണ്ടുവന്നു. അവര്‍ക്ക് വിക്കറ്റ് വീഴ്ത്താനുമായി. പിന്നെ ശാര്‍ദുലിനെ തിരികെ കൊണ്ടുവരേണ്ടിയും വന്നില്ല, മഞ്ജരേക്കര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഐപിഎല്ലിലെ ഇത്തരം ക്യാപ്റ്റന്‍സി തീരുമാനങ്ങളെ ഏറെ ഇഷ്ടപ്പെടുന്നതായും മഞ്ജരേക്കര്‍ പറഞ്ഞു. കഴിഞ്ഞ കളിയില്‍ ബാംഗ്ലൂരിന്റെ ഹസരങ്ക രണ്ട് ഓവര്‍ മാത്രമാണ് എറിഞ്ഞത്. അവിടെ ഗെയിം ചെയിഞ്ചറായിരുന്നു ഹസരങ്ക എന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാണിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com