ധോനിയുടെ പെർഫെക്ട് ഫിനിഷ്; ചെന്നൈക്ക് മൂന്ന് വിക്കറ്റ് ജയം, ഏഴാം തോൽവി ഏറ്റുവാങ്ങി മുംബൈ 

13 പന്തിൽ 28 റൺസാണ് ധോനി നേടിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മും​ബൈ: ഏറ്റവും കൂടുതൽ ഐപിഎൽ കിരീടമുയർത്തിയ മുംബൈ ഇന്ത്യൻസ് ഈ സീസണിലെ ഏഴാം തോൽവി ഏറ്റുവാങ്ങി. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മൂന്ന് വിക്കറ്റിന് ജയിച്ചു. മുംബൈ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയെ തോൽവിയുടെ വക്കിൽ നിന്ന് മഹേന്ദ്രസിങ് ധോനിയാണ് വിജയതീരത്തെത്തിച്ചത്. 

അവസാന ഓവറിൽ ജയിക്കാൻ ചെന്നൈ 17 റൺസ് നേടണമായിരുന്നു. ഡ്വൈൻ പ്രിട്ടോറിയസും ധോനിയുമായിരുന്നു ക്രീസിൽ. പന്തെറിയാൻ ജയദേവ് ഉനദ്കട്ട് എത്തി. ആദ്യ പന്തിൽ തന്നെ പ്രിട്ടോറിയസ് പുറത്ത്. അടുത്ത പന്തിൽ ബ്രാവോ സിം​ഗിൾ നേടി. നാല് പന്തിൽ 16 റൺസ് വേണമെന്ന നിലയിലായി. ഏറെക്കുറെ തോൽവി ഉറപ്പിച്ചുനിൽക്കുകയായിരുന്നു ചെന്നൈ. പക്ഷെ മൂന്നാം പന്ത്  ലോങ് ഓഫിൽ സിക്സർ പറത്തി ധോനി ഞെട്ടിച്ചു. നാലാം പന്തിൽ രണ്ട റൺസ്. അടുത്ത പന്ത് ബൗണ്ടറി മാത്രമായിരുന്നു ഏക മാർ​​ഗ്​ഗം. പന്ത് ഷോർട് മിഡ്‍വിക്കറ്റിലുടെ ബൗണ്ടറി കടത്തി ധോനിയുടെ വക ഉ​ഗ്രൻ ഫിനിഷ്. ചെന്നൈ രണ്ടാം ജയം കുറിച്ചു. മുംബൈ ഏഴാം തോൽവിയും. 

ആദ്യ പന്തിൽ തന്നെ ഓപ്പണർ ഋതുരാജ് ഗെയ്ക് വാദിന്റെ വിക്കറ്റ് നഷ്ടമായ ചെന്നൈയ്ക്ക് മോശം തുടക്കമായിരുന്നു,  റോബിൻ ഉത്തപ്പ (30), അമ്പാട്ടി റായ്ഡു (40), പ്രിട്ടോറിയസ് (22) എന്നിങ്ങനെ സ്കോർ ചെയ്തു. 13 പന്തിൽ 28 റൺസാണ് ധോനി നേടിയത്. മുംബൈക്കായി ഡാനിയൽ സാംസ് നാല് വിക്കറ്റ് നേടി.

ടോസ് നേടി ചെന്നൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് കണ്ടെത്തിയത്. തിലക് വർമ, സൂര്യകുമാർ യാദവ്, ഹൃതിക് ഷോകീൻ, ജയദേവ് ഉനദ്കട് എന്നിവരുടെ അവസരോചിത ബാറ്റിങാണ് വൻ തകർച്ചയിലേക്കെന്ന് തോന്നിച്ച മുംബൈ ഇന്നിങ്‌സിനെ ഈ നിലയിലേക്കെങ്കിലും ഉയർത്തിയത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com