മുംബൈക്കെതിരെ മൂന്നക്കം കടന്നത് 3 തവണ; ഒരു ടീമിനെതിരെ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമായി രാഹുല്‍ 

മുംബൈ ഇന്ത്യന്‍സിന് എതിരെ മൂന്ന് വട്ടമാണ് രാഹുല്‍ തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്
മുംബൈക്കെതിരെ സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍/ഫോട്ടോ: പിടിഐ
മുംബൈക്കെതിരെ സെഞ്ചുറി നേടിയ കെഎല്‍ രാഹുല്‍/ഫോട്ടോ: പിടിഐ

മുംബൈ: അഞ്ച് വട്ടം കിരീടം ചൂടിയ വമ്പന്മാര്‍. ആ വമ്പന്മാര്‍ക്കെതിരെ സെഞ്ചുറി. അതും ഒന്നല്ല, മൂന്നെണ്ണം. ഐപിഎല്ലില്‍ ഒരു ടീമിനെതിരെ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കുകയാണ് കെ എല്‍ രാഹുല്‍. 

മുംബൈ ഇന്ത്യന്‍സിന് എതിരെ മൂന്ന് വട്ടമാണ് രാഹുല്‍ തന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്. അതില്‍ രണ്ട് സെഞ്ചുറിയും വന്നത് ഈ സീസണില്‍. ഐപിഎല്ലില്‍ നാല് സെഞ്ചുറികളാണ് രാഹുലിന്റെ പേരിലുള്ളത്. 2019ലാണ് ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് രാഹുല്‍ എത്തുന്നത്. 

രാഹുലിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയും മുംബൈക്ക് എതിരെ

മൂന്ന് വര്‍ഷം മുന്‍പ് മുംബൈ ഇന്ത്യന്‍സിന് എതിരെ വാങ്കഡെയിലാണ് രാഹുല്‍ ആദ്യമായി ഐപിഎല്ലില്‍ സെഞ്ചുറി മധുരം നുണഞ്ഞത്. 2020ലും രാഹുല്‍ സെഞ്ചുറി കണ്ടെത്തിയിരുന്നു. നാല് സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്തിയതോടെ ട്വന്റി20യില്‍ കൂടുതല്‍ സെഞ്ചുറി എന്ന റെക്കോര്‍ഡില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പവും രാഹുല്‍ എത്തി. 

ഈ സീസണില്‍ ഏപ്രില്‍ 16നാണ് മുംബൈക്ക് എതിരെ രാഹുല്‍ സെഞ്ചുറി നേടിയത്. 9 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെട്ടതാണ് ഇന്നിങ്‌സ്. സീസണിന്റെ രണ്ടാം ഘട്ടത്തിലും നേര്‍ക്കുനേര്‍ വന്നപ്പോള്‍ സെഞ്ചുറി കുറിക്കാന്‍ ലഖ്‌നൗ ക്യാപ്റ്റനായി. 62 പന്തില്‍ നിന്ന് 12 ഫോറും നാല് സിക്‌സും സഹിതമാണ് രാഹുല്‍ 103 റണ്‍സ് നേടി പുറത്താവാതെ നിന്നത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com