ബെൻസമയുടെ പനേങ്ക കിക്ക്; കണ്ട്, അമ്പരന്നു തലയിൽ കൈവച്ച് ​ഗ്രൗണ്ടിൽ ഇരുന്ന് ​ഗെർഡിയോള (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th April 2022 03:34 PM  |  

Last Updated: 27th April 2022 03:34 PM  |   A+A-   |  

pep

ഫോട്ടോ: ട്വിറ്റർ

 

ലണ്ടൻ: ചാമ്പ്യൻസ് ലീ​ഗ് സെമിയുടെ ആദ്യ പാദത്തിൽ 4-3ന് റയൽ മാഡ്രിഡിന് മേൽ വിജയം കണ്ടെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് നേരിയ ആ​ഹ്ലാദം മാത്രമാണ് ഉള്ളത്. കാരണം റയൽ എവേ ​ഗോളുകൾ മൂന്നെണ്ണമാണ് അടിച്ചത്. ഈ കടവുമായിട്ടായിരിക്കും പെപ് ​ഗെർഡിയോളയുടെ സംഘം റയലിന്റെ തട്ടകമായ സാന്റിയാ​​ഗോ ബെർണാബുവിൽ കളിക്കാനിറങ്ങുന്നത്. 

ഒന്നാം പാദം ത്രില്ലറായിരുന്നു. ഏഴ് ​ഗോളുകൾ പിറന്ന അത്യു​ഗ്രൻ പോര്. ഇരട്ട ​ഗോളുകളുമായി റയൽ ക്യാപ്റ്റൻ കരിം ബെൻസമ മാരക ഫോം തുടർന്നു. 82ാം മിനിറ്റിൽ ടീമിന് മൂന്നാം ​ഗോൾ ബെൻസമ സമ്മാനിച്ചത് പെനാൽറ്റി വലയിലെത്തിച്ചാണ്. ഈ പെനാൽറ്റി ശ്രദ്ധേയമായിരുന്നു. പനേങ്ക സ്റ്റൈൽ പെനാൽറ്റിയിലൂടെയാണ് ബെൻസമ ടീമിന് മൂന്നാം ​ഗോൾ സമ്മാനിച്ചത്. 

ബെൻസമയുടെ പനേങ്ക കിക്ക് കണ്ട് അമ്പരന്ന് തലയിൽ കൈവച്ച് നിൽക്കുന്ന ​ഗെർഡിയോളയുടെ ദൃശ്യങ്ങൾ അതിനിടെ വൈറലായി മാറി. തലയിൽ കൈവച്ച് ഡ​ഗൗഡിൽ ​ഗെർഡിയോള ഇരിക്കുന്നതും പിന്നീട് അമ്പരപ്പ് മാറാതെ തലയിൽ കൈവച്ച് നിൽക്കുന്നത് വീഡിയോയിൽ കാണാം. 

മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പോരില്‍ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കിയാണ് ​ഗെര്‍ഡിയോളയും സംഘവും തുടങ്ങിയത്. ഡിബ്രുയ്‌നിലൂടെയാണ് സിറ്റി വല കുലുക്കിയത്. റിയാദ് മഹ്‌റസിന്റെ ക്രോസില്‍ നിന്നായിരുന്നു ഡിബ്രുയ്‌നിന്റെ ഗോള്‍. 

11ാം മിനിറ്റിലേക്ക് എത്തിയപ്പോള്‍ ഗബ്രിയേല്‍ ജസ്യൂസിലൂടെ സിറ്റി ലീഡ് രണ്ടാക്കി ഉയര്‍ത്തി. ക്ലോസ് റേഞ്ചില്‍ നിന്നുള്ള ജെസ്യൂസിന്റെ ഷോട്ടാണ് വല കുലുക്കിയത്. ഗോള്‍ വേട്ടക്കാരന്‍ ബെന്‍സെമ 33ാം മിനിറ്റില്‍ റയലിന്റെ അക്കൗണ്ട് തുറന്ന് എത്തി. മെന്‍ഡിയുടെ അസിസ്റ്റില്‍ നിന്ന് ബെന്‍സെമ ഉതിര്‍ത്ത ഷോട്ട് വല കുലുക്കുകയായിരുന്നു. 

53ാം മിനിറ്റില്‍ ഫില്‍ ഫോഡന്‍ സിറ്റിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും വിനിഷ്യസ് ജൂനിയറിലൂടെ റയല്‍ രണ്ടാം ഗോളടിച്ചു. 74ാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വയിലൂടെ സിറ്റി ഗോള്‍ വേട്ട നാലാക്കി. എന്നാല്‍ 82ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബെന്‍സെമ വല കുലുക്കിയെങ്കിലും കളി സമനിലയിലെത്തിക്കാനുള്ള ഗോള്‍ കണ്ടെത്താനായില്ല. ബോക്‌സിനുള്ളില്‍ വെച്ച് ലപോര്‍ട്ടയുടെ കയ്യില്‍ പന്ത് തട്ടിയതിനായിരുന്നു പെനാല്‍റ്റി. 

ഈ വാർത്ത കൂടി വായിക്കാം

'ഐപിഎല്‍ ഒഴിവാക്കു, അല്‍പ്പം വിശ്രമിക്കു'- കോഹ്‌ലിയോട് രവി ശാസ്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ