'ഗ്ലൗസ് ബ്രാവോയ്ക്ക് കൊടുത്തിട്ട് ഞാന്‍ പന്തെറിയാം'; സഹതാരത്തെ ട്രോളി ധോനി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 01:41 PM  |  

Last Updated: 28th April 2022 01:41 PM  |   A+A-   |  

dhoni_bravo

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഡ്വെയ്ന്‍ ബ്രാവോയും എംഎസ് ധോനിയും തമ്മിലുള്ള സൗഹൃദ ബന്ധം ക്രിക്കറ്റ് ലോകത്തിന് ഏറെ സുപരിചിതമാണ്. തന്റെ സഹോദരനാണ് ധോനി എന്ന് ബ്രാവോ പലവട്ടം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ധോനിയും ബ്രാവോയും തമ്മിലുള്ള രസകരമായ വീഡിയോ ചാറ്റാണ് ആരാധകര്‍ക്ക് മുന്‍പിലേക്ക് വരുന്നത്. 

എന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് ബ്രാവോ പറയുന്നത്, ഭൂരിഭാഗം സമയത്തും അങ്ങനെയാണ്. ബ്രാവോയ്ക്ക് ഒപ്പമുള്ള ഫോട്ടോ ചൂണ്ടി ചിരി നിറച്ച് ധോനി പറയുന്നു. മറ്റൊരു ഫോട്ടോ വന്നപ്പോള്‍ ധോനി പറയുന്നത് ഇങ്ങനെ, ഒരു ഓവറില്‍ ഒരു വൈഡെ എറിയാന്‍ പാടുള്ളു, അല്ലാതെ 3-4 വൈഡ് എറിയാന്‍ പാടില്ല...

എന്റെ ഗ്ലൗസ് ബ്രാവോയ്ക്ക് നല്‍കി ഞാന്‍ പോയി പന്തെറിയാം എന്ന് കരുതി. അതിനേക്കാള്‍ മോശമായി എനിക്ക് എറിയാനാവില്ല, മറ്റൊരു ഫോട്ടോയ്ക്ക് ധോനി നല്‍കിയ മറുപടി ഇങ്ങനെ. ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ച വീഡിയോയിലാണ് ധോനി ബ്രാവോയേയും ആരാധകരേയും ചിരിപ്പിക്കുന്നത്. 

ഐപിഎല്‍ സീസണില്‍ തങ്ങളുടെ എട്ട് കളിയില്‍ ആറെണ്ണത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റ് കഴിഞ്ഞു. ഇതോടെ പ്ലേഓഫ് സാധ്യതകള്‍ ചെന്നൈക്ക് മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. ബാറ്റിങ്ങില്‍ ധോനിയുടെ മിന്നും ഇന്നിങ്‌സുകള്‍ ഇടക്കിടെ വന്ന് പോകുന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

'സൂപ്പര്‍ ഓവറിനായി ഞാന്‍ ഒരുങ്ങി, പക്ഷെ ആശിഷ് നെഹ്‌റ തടഞ്ഞു'; അവസാന ബോള്‍ ത്രില്ലറില്‍ ഹര്‍ദിക് പാണ്ഡ്യ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ