''ഒരു സ്ലെഡ്ജ് വന്നാല്‍ 3 മടങ്ങ് തിരികെ നല്‍കണം, 2 വട്ടം നമ്മുടെ ഭാഷയിലും ഒരു തവണ അവരുടെ ഭാഷയിലും'' 

ആറ്റിറ്റിയൂഡ് ആണ് ഇവിടെ പ്രധാനം. പ്രത്യേകിച്ച് ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഒരു തവണ സ്ലെഡ്ജ് ചെയ്താല്‍ മൂന്ന് മടങ്ങായി തിരികെ നല്‍കാനാണ് കളിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ആറ്റിറ്റിയൂഡ് ആണ് അവിടെ നിര്‍ണായകമാവുന്നത് എന്നും ശാസ്ത്രി പറഞ്ഞു. 

ക്രിക്കറ്റ് ഡയറക്ടറായ സമയത്ത് എങ്ങനെയാണ് നമ്മള്‍ കളിക്കാനുദ്ധേശിക്കുന്നത് എന്നതിന് ഔട്ട്‌ലൈന്‍ തയ്യാറാക്കണം. അഗ്രസീവ് ആയി ദയയില്ലാതെ കളിക്കുക. ഫിറ്റ്‌നസ് ലെവല്‍ ഉയര്‍ത്തുക. വിദേശത്ത് 20 വിക്കറ്റും വീഴ്ത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളിങ് ഗ്രൂപ്പ് സൃഷ്ടിക്കുക, രവി ശാസ്ത്രി പറയുന്നു.

ആറ്റിറ്റിയൂഡ് ആണ് ഇവിടെ പ്രധാനം. പ്രത്യേകിച്ച് ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍. ഓസ്‌ട്രേലിയക്കാര്‍ ഒരു തവണ സ്ലെഡ്ജ് ചെയ്യുമ്പോള്‍ മൂന്ന് വട്ടം തിരികെ കൊടുക്കുക. രണ്ട് തവണ നമ്മുടെ ഭാഷയിലും ഒരു തവണ അവരുടെ ഭാഷയിലും, ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു. 

2018-19 പര്യടനത്തിലാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര ജയിച്ചത്. 2020-21ലെ പര്യടനത്തില്‍ പ്രധാന താരങ്ങളുടെ അഭാവത്തിലും ഇന്ത്യ പരമ്പര ജയിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി. 2-1നാണ് പരമ്പരയില്‍ ഇന്ത്യ മുന്‍തൂക്കം നേടിയത്. 

ഡ്രൈവിങ് ലൈസന്‍സ് മാറ്റിവെച്ച് പന്ത് ലീവ് ചെയ്യാന്‍ പഠിക്കണം

ഡ്രൈവിങ് ലൈസന്‍സ് മാറ്റിവെച്ച് പന്ത് ലീവ് ചെയ്യാന്‍ പഠിക്കാനാണ് ഞങ്ങള്‍ ബാറ്റേഴ്‌സിനോട് പറഞ്ഞത്. ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടാന്‍ 5 മണിക്കൂര്‍ ബാറ്റ് ചെയ്യാന്‍ ഒരുങ്ങുക. മൂന്ന് മണിക്കൂറില്‍ കഴിയില്ല, കൂടുതള്‍ ശ്രമിക്കണം, രവി ശാസ്ത്രി പറഞ്ഞു. 

ബൗളര്‍മാരോടും ശ്രമം തുടരാനാണ് പറഞ്ഞത്. കാരണം ഇംഗ്ലണ്ടില്‍ 5 വിക്കറ്റ് വീഴുന്ന സെഷന്‍ ഏത് സമയവും ഉണ്ടാവാം. ലോര്‍ഡ്‌സിലും ഓവലിലും ഇതാവും കളിയുടെ ഗതി നിര്‍ണയിക്കുക. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സ്പിന്നിലൂടെ അല്ല ജയിക്കുക എന്ന് നമുക്ക് അറിയാം. ബുമ്രയെ പോലെ അഗ്രസീവായ ബൗളര്‍മാരിലൂടയെ അത് സാധിക്കുകയുള്ളു, രവി ശാസ്ത്രി ചൂണ്ടിക്കാണിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com