'പട്ടിണിയില്‍ നിന്ന് കരകയറ്റുമെന്നാണ് അമ്മയ്ക്ക് വാക്ക് നല്‍കിയത്'; പ്രതിസന്ധികള്‍ താണ്ടിയ റോവ്മാന്‍ പവലിന്റെ ജീവിതം

ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ റോവ്മാന്‍ പവല്‍ അതിജീവിച്ച പ്രതിസന്ധികളിലേക്ക് ചൂണ്ടി വിന്‍ഡിസ് മുന്‍ സ്പീഡ് സ്റ്റാര്‍ ഇയാന്‍ ബിഷപ്പ്
റോവ്മാന്‍ പവല്‍/ഫോട്ടോ: ട്വിറ്റര്‍
റോവ്മാന്‍ പവല്‍/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റര്‍ റോവ്മാന്‍ പവല്‍ അതിജീവിച്ച പ്രതിസന്ധികളിലേക്ക് ചൂണ്ടി വിന്‍ഡിസ് മുന്‍ സ്പീഡ് സ്റ്റാര്‍ ഇയാന്‍ ബിഷപ്പ്. പട്ടിണിയില്‍ നിന്ന് തന്റെ കുടുംബത്തെ കരകയറ്റുമെന്ന ഉറപ്പാണ് തന്റെ അമ്മയ്ക്ക് പവല്‍ നല്‍കിയത് എന്ന് ബിഷപ്പ് പറയുന്നു. 

10 മിനിറ്റ് ചെലവഴിക്കാന്‍ സമയമുണ്ടെങ്കില്‍ റോവ്മാന്‍ പവലിന്റെ ജീവിതം പറയുന്ന യൂട്യൂബ് വീഡിയോ കാണു. ഞാന്‍ ഉള്‍പ്പെടെ ഒരുപാട് പേര്‍ പവല്‍ ഐപിഎല്ലില്‍ എത്തിയതിന് സന്തോഷിക്കുന്നത് എന്തിനെന്ന് അപ്പോള്‍ മനസിലാവും. ഒന്നുമില്ലായ്മയില്‍ നിന്നാണ് പവല്‍ വന്നത്. പട്ടിണിയില്‍ നിന്ന് കുടുംബത്തെ രക്ഷിക്കുമെന്ന് സെക്കന്ററി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് പവല്‍ തന്റെ അമ്മയ്ക്ക് ഉറപ്പ് നല്‍കിയത് എന്നും ഇയാന്‍ ബിഷപ്പ് പറയുന്നു. 

ഇന്ത്യക്കെതിരേയും റോവ്മാന്‍ പവലിന് മികച്ച ബാറ്റിങ് ശരാശരി

ആ സ്വപ്‌നത്തിലാണ് റോവ്മാന്‍ പവല്‍ ജീവിക്കുന്നത്. ഗ്രേറ്റ് സ്‌റ്റോറി! കരീബിയന്‍ മണ്ണിലെ ആദില്‍ റാഷിദ്, മൊയിന്‍ അലി എന്നിവരുള്‍പ്പെട്ടെ ടീമിനെതിരെ പവല്‍ സെഞ്ചുറി നേടിയത് ഞാന്‍ ഓര്‍ക്കുന്നു. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ വന്നപ്പോഴും സ്പിന്നര്‍മാരെയും അതിജീവിച്ച് 43 എന്ന ബാറ്റിങ് ശരാശരി പവല്‍ കണ്ടെത്തി. ഒരുപാട് മെച്ചപ്പെട്ടു പവല്‍. 

ഡല്‍ഹിക്കെതിരെ ബാറ്റിങ് പൊസിഷനില്‍ പവലിനെ മുന്‍പിലിറക്കാം. ലളിത് യാദവിനെ പോലൊരു താരത്തിന് മുന്‍പില്‍ പവലിനെ ഇറക്കാതിരിക്കാന്‍ ഒരു കാരണവും ഇല്ല എന്നും ഇയാന്‍ ബിഷപ്പ് ചൂണ്ടിക്കാണിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com