കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ; ലോണ്‍ ബോളില്‍ ഫൈനലില്‍; മെഡലുറപ്പിച്ച് വനിതകള്‍

സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെയാണ് പരാജയപ്പെടുത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യ. വനിതകളുടെ ലോണ്‍ ബോള്‍ പോരാട്ടത്തില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്ന് മെഡലുറപ്പിച്ചു. 

സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. 16-13 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചു കയറിയത്. 

ഇന്ത്യക്കായി ലൗലി, പിങ്കി, നയന്‍മോനി, രൂപ ടിര്‍കെ എന്നിവരാണ് പോരിനിറങ്ങിയത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സ്വര്‍ണം, വെള്ളിയില്‍ ഒന്നുറപ്പിച്ചാണ് നാളെ ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com