രോഹിത് ശര്‍മ, നിക്കോളാസ് പൂരന്‍/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ, നിക്കോളാസ് പൂരന്‍/ഫോട്ടോ: എഎഫ്പി

വിശ്രമിക്കാന്‍ സമയം; വിന്‍ഡിസിന് എതിരായ മൂന്നാം ട്വന്റി20 ഒന്നര മണിക്കൂര്‍ വൈകും

നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ വൈകിയാവും ഇന്ന് മത്സരം ആരംഭിക്കുക

സെറ്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന്. എന്നാല്‍ നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും ഒന്നര മണിക്കൂര്‍ വൈകിയാവും ഇന്ന് മത്സരം ആരംഭിക്കുക. 

8 മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. എന്നാല്‍ ഇന്ന് 9.30നാണ് മത്സരം തുടങ്ങുക. പരമ്പരയിലെ രണ്ടാം ട്വന്റി20 തിങ്കളാഴ്ച നടന്നത് മൂന്ന് മണിക്കൂര്‍ വൈകിയാണ്. കളിക്കാരുടെ ലഗേജുകള്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ഇത്. 

മൂന്നാം ട്വന്റി20 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാവും ആരംഭിക്കുക

രണ്ടാം ട്വന്റി20 വൈകി ആരംഭിച്ചതോടെ കളിക്കാര്‍ക്ക് അടുത്ത മത്സരത്തിനായി ഇറങ്ങുന്നതിന് മുന്‍പ് വേണ്ട വിശ്രമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനാണ് മൂന്നാം ട്വന്റി20 വൈകി ആരംഭിക്കുന്നത്. സെന്റ് കിറ്റ്‌സില്‍ നടക്കേണ്ട മൂന്നാം ട്വന്റി20 പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാവും ആരംഭിക്കുക എന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

രണ്ടാം ട്വന്റി20യില്‍ അഞ്ച് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ജയം പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ വിന്‍ഡിസ് 138 റണ്‍സില്‍ ഒതുക്കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നാല് പന്തുകള്‍ ശേഷിക്കെ വിന്‍ഡിസിന് ജയം പിടിക്കാനായി. ഇതോടെ പരമ്പരയില്‍ 1-1ന് വിന്‍ഡിസ് ഒപ്പമെത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com