'നൈറ്റ് ക്ലബുകളില്‍ പോകരുത്, ഭക്ഷണം ഒരുമിച്ച്'; നെയ്മറെ ലക്ഷ്യമിട്ട് കടുത്ത അച്ചടക്ക നടപടികളുമായി പിഎസ്ജി

ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ടീം അംഗങ്ങള്‍ക്കിടയിലെ അച്ചടക്കം ഉയര്‍ത്താന്‍ കടുത്ത നടപടികളുമായി പിഎസ്ജി പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍റ്റിയര്‍. രാത്രിയില്‍ പുറത്ത് കറങ്ങുന്നതിന് ഉള്‍പ്പെടെ കളിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 

രാത്രിയില്‍ താരങ്ങള്‍ നൈറ്റ് ക്ലബുകളില്‍ എത്തിയാല്‍ അറിയിക്കാന്‍ ക്ലബുകളേയും ചുമതലപ്പെടുത്തിയതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹതാരങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് വേണം പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും കഴിക്കാന്‍. ഈ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. 

ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ക്ലബ് വിടാം എന്ന നിലപാടും ക്രിസ്റ്റഫര്‍ ഗാര്‍റ്റിയര്‍ അറിയിച്ചതായാണ് വിവരം. പുതിയ കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ എംബാപ്പെയ്ക്ക് പിഎസ്ജിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് കൂടുതല്‍ അധികാരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

നെയ്മറുടെ അച്ചടക്ക ലംഘനങ്ങളില്‍ എംബാപ്പെയ്ക്ക് അതൃപ്തി

നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഒഴിവാക്കണം എന്ന് എംബാപ്പെ ആവശ്യപ്പെട്ടെന്നായിരുന്നു സൂചനകള്‍. നെയ്മറുടെ അച്ചടക്ക ലംഘനങ്ങളില്‍ എംബാപ്പെ അതൃപ്തി അറിയിച്ചിരുന്നു. പിഎസ്ജിയിലെ പരിശീലന സെഷനുകളില്‍ ഉള്‍പ്പെടെ എംബാപ്പെയും നെയ്മറും തമ്മിലുള്ള ബന്ധം ശരിയായ നിലയിലല്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരുന്നത്. 

മെസി-എംബാപ്പെ ബന്ധത്തിലും വിള്ളലുകളുണ്ട്. ലീഗ് വണ്ണില്‍ ഞായറാഴ്ചയാണ് പിഎസ്ജിയുടെ സീസണിലെ ആദ്യ മത്സരം. ക്ലെര്‍മോണ്ട് ഫൂട്ട് ആണ് എതിരാളികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com