'കമന്ററി ബോക്‌സില്‍ എനിക്കൊപ്പം ഇരിക്കാം, ടീമില്‍ ഉള്‍പ്പെടുത്തരുത്'; കാര്‍ത്തിക്കിനെതിരെ അജയ് ജഡേജ

അഗ്രസീവ് ക്രിക്കറ്റ് ആണ് മുന്‍പോട്ട് വെക്കുന്നതെന്ന് ഇന്ത്യന്‍ ടീം പറയുന്നു. അങ്ങനെയെങ്കില്‍ ടീം തെരഞ്ഞെടുപ്പും വ്യത്യസ്തമായിരിക്കണം
സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക്/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തരുതെന്ന് മുന്‍ താരം അജയ് ജഡേജ. കമന്ററി ബോക്‌സില്‍ എനിക്കരികില്‍ കാര്‍ത്തിക്കിന് കസേരയുണ്ട് എന്നാണ് അജയ് ജഡേജ പ്രതികരിച്ചത്. ഏഷ്യാ കപ്പ് സംഘത്തില്‍ കാര്‍ത്തിക്കിനെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തുമ്പോഴാണ് അജയ് ജഡേജയുടെ പ്രതികരണം.

അഗ്രസീവ് ക്രിക്കറ്റ് ആണ് മുന്‍പോട്ട് വെക്കുന്നതെന്ന് ഇന്ത്യന്‍ ടീം പറയുന്നു. അങ്ങനെയെങ്കില്‍ ടീം തെരഞ്ഞെടുപ്പും വ്യത്യസ്തമായിരിക്കണം. രോഹിത് ശര്‍മയും കോഹ് ലിയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ദിനേശ് കാര്‍ത്തിക്കിനെ ഇറക്കാം. കാര്‍ത്തിക് നിങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പോലെയാണ്. എന്നാല്‍ രോഹിത്തും കോഹ് ലിയും ഇല്ലെങ്കില്‍, അവര്‍ മികവ് കാണിച്ചില്ലെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് ഒന്നും ചെയ്യാനില്ല, അജയ് ജഡേജ പറയുന്നു. 

ഷമി ഉറപ്പായും ഉണ്ടാവും

ടീമിലേക്ക് ദിനേശ് കാര്‍ത്തിക്കിനെ ഞാന്‍ ഒരിക്കലും തെരഞ്ഞെടുക്കില്ല. കമന്ററിയില്‍ കാര്‍ത്തിക് വളരെ മികവ് കാണിക്കുന്നു. എനിക്കൊപ്പം കാര്‍ത്തിക്കിന് ഇവിടെ കസേരയുണ്ടാവും എന്നും ജഡേജ പറയുന്നു. മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തും എന്നും ഇന്ത്യന്‍ മുന്‍ താരം അഭിപ്രായപ്പെട്ടു. 

ഷമി ഉറപ്പായും ഉണ്ടാവും. പിന്നെ ബുമ്ര, അര്‍ഷ്ദീപ്, ചഹല്‍ എന്നിവരും. ഇവര്‍ ഉറപ്പാണ്. ഋഷഭ് പന്ത്, ഹര്‍ദിക്, സൂര്യകുമാര്‍, ദീപക് ഹൂഡ എന്നിവരേയും ഞാന്‍ തെരഞ്ഞെടുക്കും. ഈ ബൗളിങ് യൂണിറ്റിലൂടെ പവര്‍പ്ലേ, മധ്യ ഓവറുകള്‍, ഡെത്ത് ഓവറുകള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്ന് കഴിഞ്ഞു, അജയ് ജഡേജ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com