'കുടുംബത്തിനൊപ്പം സമയം വേണം'; വാര്‍ഷിക കരാര്‍ നിരസിച്ച് ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് 

ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ലീഗ് മത്സരങ്ങള്‍ കളിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ബോള്‍ട്ടിന്റെ നീക്കം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാര്‍ നിരസിച്ച് പേസര്‍ ട്രെന്റ് ബോള്‍ട്ട്. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം എന്ന കാരണം ചൂണ്ടിയാണ് ട്രെന്റ് ബോള്‍ട്ടിന്റെ ആവശ്യം. 

ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള ലീഗ് മത്സരങ്ങള്‍ കളിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ബോള്‍ട്ടിന്റെ നീക്കം. ന്യൂസിലന്‍ഡ് ക്രിക്കറ്റുമായി കരാര്‍ ഉള്ള കളിക്കാര്‍ക്ക് ആയിരിക്കും ടീം സെലക്ഷനില്‍ മുന്‍ഗണന നല്‍കുക എന്ന് ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുക എന്നത് ദുഷ്‌കരമായിരുന്നു. ഇപ്പോഴത്തെ ഈ തീരുമാനം എന്റെ ഭാര്യക്കും കുട്ടികള്‍ക്കും വേണ്ടിയാണ്.  ഇവിടെ വരെ എത്തിയതിന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന് ഞാന്‍ നന്ദി പറയുന്നു. രാജ്യത്തിനായി കളിക്കുക എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമായിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തിന് ഇടയില്‍ ടീമിനൊപ്പം നേടിയ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു, ബോള്‍ട്ട് പറഞ്ഞു. 

ഏകദിനത്തില്‍ നിലവില്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്ന ബൗളറാണ് ബോള്‍ട്ട്. 93 ഏകദിനങ്ങളില്‍ നിന്ന് ബോള്‍ട്ട് നേടിയത് 169 വിക്കറ്റ്. 78 ടെസ്റ്റുകളും കിവീസ് കുപ്പായത്തില്‍ ബോള്‍ട്ട് കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com