'ബാധ്യതയാവില്ല, ടീമിന്റെ മുതല്‍ക്കൂട്ടാനാവാണ് ശ്രമം'; വിമര്‍ശനങ്ങള്‍ തള്ളി ശിഖര്‍ ധവാന്‍

ടീമില്‍ ബാധ്യതയായി തുടരാനല്ല, മുതല്‍ക്കൂട്ടാനാവാണ് താന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ടീമില്‍ ബാധ്യതയായി തുടരാനല്ല, മുതല്‍ക്കൂട്ടാനാവാണ് താന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. 37ാം ജന്മദിനത്തോട് അടുക്കുമ്പോഴാണ് ശിഖര്‍ ധവാന്റെ വാക്കുകള്‍. 

ശാന്തനായ, പക്വതയുള്ളൊരു വ്യക്തിയാണ് ഞാന്‍. എന്റെ പരിചയസമ്പത്തിന്റെ പ്രതിഫലനമാണ് എന്റെ പ്രകടനത്തില്‍ കാണുന്നത്. ഇന്ത്യക്കായി കളിക്കുന്നിടത്തോളം കാലം ടീമിന് മുതല്‍ക്കൂട്ടാവാനാണ് ഞാന്‍ ശ്രമിക്കുന്നത്. ബേസിക്കുകളില്‍ ഞാന്‍ വളരെ കരുത്തനാണ്. ടെക്‌നിക്കുകള്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യുന്നു. ഏകദിന ഫോര്‍മാറ്റ് എന്തെന്നുള്ളതില്‍ വ്യക്തമായ ധാരണയുള്ളതും എന്നെ സഹായിക്കുന്നു, ശിഖര്‍ ധവാന്‍ പറയുന്നു. 

''ഏകദിനം മാത്രമാണ് ഞാന്‍ കളിക്കുന്നത് എന്ന് ചിന്ത കടന്നു വരാന്‍ ഞാന്‍ അനുവദിക്കാറില്ല. രാജ്യാന്തര ക്രിക്കറ്റില്‍ മികവ് കാണിക്കാന്‍ പാകത്തില്‍ എന്റെ ശരീരം പ്രതീകരിക്കുമോ എന്നത് പോലുള്ള ചിന്തകള്‍ക്കും സ്ഥാനമില്ല. രണ്ട് മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് മത്സരം വരുന്നതെങ്കില്‍ അത് പൂര്‍ണ ഫിറ്റ്‌നസോടെ കളിക്കാനുള്ള അവസരമാണ് എനിക്ക് നല്‍കുന്നത്. എനിക്ക് വേണ്ടത്ര സമയമാണ് അതിലൂടെ ലഭിക്കുന്നത്''. 

ഒരു ഫോര്‍മാറ്റാണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് എങ്കിലും ആ ഒരു ഫോര്‍മാറ്റില്‍ ഏറ്റവും മികവ് പുറത്തെടുക്കാന്‍ ശ്രമിക്കും. ഞാന്‍ വളരെ പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ്. എന്റെ ശരീരത്തില്‍ ഒരു നെഗറ്റീവ് ചലനവും നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല, ശിഖര്‍ ധവാന്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com