കെഎൽ രാഹുൽ തിരിച്ചെത്തി; സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യയെ നയിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 10:16 PM  |  

Last Updated: 11th August 2022 10:16 PM  |   A+A-   |  

rahul

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഇടവേളയ്ക്ക് ശേഷം ഓപ്പണർ കെഎൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കാനിറങ്ങും. ടീമിനെ നയിക്കുന്നതും രാഹുൽ തന്നെ. വിശദമായ പരിശോധനകള്‍ക്ക് ശേഷം താരത്തിന് കളിക്കാന്‍ മെഡിക്കല്‍ ടീം അനുവാദം നല്‍കിയതോടെയാണ് താരം തിരിച്ചെത്തുന്നത്. 

സിംബാബ്‌വെയ്ക്കെതിരായ പരമ്പരയില്‍ രാഹുൽ ക്യാപ്റ്റനും ശിഖര്‍ ധവാൻ വൈസ് ക്യാപ്റ്റനുമാണ്. മലയാളി താരം സഞ്ജു സാംസണും ടീമിലിടം നേടിയിട്ടുണ്ട്.

നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളും രാഹുലിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായതിനെ തുടർന്നായിരുന്നു താരത്തിന് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചത്. എന്നാല്‍ പിന്നാലെ കോവിഡ് ബാധിച്ചതോടെ ടി20 പരമ്പരയും നഷ്ടമായി.

ഈ മാസം 18, 20, 22 തീയതികളിലാണ് സിംബാവെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മത്സരങ്ങങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബാണ് വേദി.

സിംബാവെ പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ഏഷ്യ കപ്പിൽ കെഎൽ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജോ റൂട്ടിനെ മറികടന്ന് ആര് നമ്പര്‍ 1 ടെസ്റ്റ് താരമാവും? ജയവര്‍ധനെയുടെ പ്രവചനം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ