'പൂവല്ല, ഫയര്‍ ആണ്'; ഏഷ്യാ കപ്പ് നഷ്ടമായതിന് പിന്നാലെ ഇഷാന്‍ കിഷന്‍ 

ഷ്യാ കപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാതെ വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ഇഷാന്‍ കിഷന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടീമില്‍ ഇടം നേടാന്‍ കഴിയാതെ വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ഇഷാന്‍ കിഷന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു. പൂവായാണ് നിങ്ങളെ ആരെങ്കിലും പരിഗണിക്കുന്നത് എങ്കില്‍ തീയായി മാറുക എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇഷാന്‍ കിഷന്‍ കുറിച്ചത്. 

നിങ്ങളെ വേദനിപ്പിക്കുന്നത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളായി തന്നെ തുടരുക. ആരെങ്കിലും നിങ്ങളെ പൂവിനെ പോലെയാണ് പരിഗണിക്കുന്നതെങ്കില്‍ തീയായി മാറുക എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇഷാന്‍ കിഷന്‍ കുറിച്ചത്. 

കെ എല്‍ രാഹുല്‍ ടീമിലേക്ക് മടങ്ങി എത്തിയതോടെയാണ് ഇഷാന്‍ കിഷന് ഏഷ്യാ കപ്പ് സംഘത്തില്‍ ഇടം കണ്ടെത്താനാവാതെ പോയത്. ഇന്ത്യയുടെ കഴിഞ്ഞ 15 ട്വന്റി20യില്‍ 9ലും ഇഷാന്‍ കളിച്ചിരുന്നു. എന്നിട്ടും ഇഷാനെ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്നത് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. 

താര ലേലത്തില്‍ 15.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 418 റണ്‍സോടെ കഴിഞ്ഞ സീസണില്‍ മുംബൈയുടെ റണ്‍ വേട്ടയില്‍ മുന്‍പില്‍ നിന്നതും ഇഷാനാണ്. ഐപിഎല്ലിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ കളിച്ച ഇഷാന്‍ മികവ് കാണിച്ചു. 

എന്നാല്‍ അയര്‍ലന്‍ഡിന് എതിരെ റണ്‍സ് ഉയര്‍ത്താനായില്ല. ഇംഗ്ലണ്ടിന് എതിരായ ആദ്യ ട്വന്റി20യിലും നിരാശപ്പെടുത്തി. ഇതോടെ ഓപ്പണിങ്ങില്‍ ഇന്ത്യ ഋഷഭ് പന്തിനേയും സൂര്യകുമാര്‍ യാദവിനേയും ഇറക്കി പരീക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com