600ാമത്തെ ഇര സാം കറന്‍; തകര്‍പ്പന്‍ നേട്ടത്തില്‍ ഡ്വെയ്ന്‍ ബ്രാവോ 

ദി ഹണ്ട്രഡില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് ചരിത്ര നേട്ടത്തിലേക്ക് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ എത്തിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: ട്വന്റി20യില്‍ 600 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഡ്വെയ്ന്‍ ബ്രാവോ. ഇംഗ്ലണ്ടിന്റെ സാം കറന്‍ ആണ് ബ്രാവോയുടെ 600ാമത്തെ ഇര. ദി ഹണ്ട്രഡില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് ചരിത്ര നേട്ടത്തിലേക്ക് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ എത്തിയത്. 

2006ല്‍ വെസ്റ്റ് ഇന്‍ഡീസിനായി ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം 91 മത്സരങ്ങളില്‍ നിന്ന് 78 വിക്കറ്റാണ് വീഴ്ത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലീഗ് ക്രിക്കറ്റ് കളിച്ചാണ് ബാക്കി 522 വിക്കറ്റുകള്‍ ബ്രാവോ തന്റെ അക്കൗണ്ടിലാക്കിയത്. 

ട്വന്റി20യില്‍ 25ഓളം ടീമുകളിലും ബ്രാവോ ഭാഗമായി. 161 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 183 വിക്കറ്റും താരം വീഴ്ത്തി. ഐപിഎല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടയില്‍ മുന്‍പില്‍ നില്‍ക്കുന്ന താരവും ബ്രാവോ തന്നെ. ട്വന്റി20യിലെ വിക്കറ്റ് വേട്ടയില്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ബ്രാവോയ്ക്ക് പിന്നിലുള്ളത്. 399 മത്സരങ്ങളില്‍ നിന്ന് 466 വിക്കറ്റാണ് ഈ ലെഗ് സ്പിന്നര്‍ വീഴ്ത്തിയത്. 

യുഎഇ ട്വന്റി20 ലീഗിലേക്കും ബ്രാവോ കളിക്കാന്‍ എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. പൊള്ളാര്‍ഡ്, നിക്കോളാസ് പൂരന്‍ എന്നി വിന്‍ഡിസ് താരങ്ങള്‍ക്കൊപ്പം ബ്രാവോയും ലീഗിലേക്ക് എത്തുമെന്ന് ടൂര്‍ണമെന്റ് അധികൃതര്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com