'മത്സരത്തിന്റെ തലേദിവസം താറാവ് വിഭവങ്ങള്‍ കഴിക്കില്ല'; അന്ധവിശ്വാസത്തിലേക്ക് ചൂണ്ടി റോസ് ടെയ്‌ലര്‍ 

ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലറിന്റെ ഓട്ടോബയോഗ്രഫിയാണ് റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലറിന്റെ ഓട്ടോബയോഗ്രഫിയാണ് റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്. ഇതില്‍ കരിയറില്‍ തന്നെ പിടികൂടിയ ഒരു അന്ധവിശ്വാസത്തെ കുറിച്ച് താരം പറയുന്നതാണ് ആരാധകരില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്. 

എന്റെ ആദ്യത്തെ ലോകകപ്പ് മത്സരം ഇംഗ്ലണ്ടിന് എതിരെ സെന്റ് ലൂസിയയില്‍ 2007ലായിരുന്നു. അതിന്റെ തലേന്ന് ഞാന്‍ ഒരു ചൈനീസ് ഹോട്ടലില്‍ പോയി. ക്രിസ്പി ഡക്ക് ആണ് കഴിച്ചത്. എന്റെ പ്രിയപ്പെട്ട ഭക്ഷണമാണ്. അടുത്ത ദിവസം കളിയില്‍ പ്ലംങ്കെറ്റ് എനിക്കെതിരെ ഫുള്‍ ലെങ്ത്തില്‍ ഔട്ട്‌സ്വിങ്ങര്‍ എറിഞ്ഞു. കവര്‍ ഡ്രൈവ് കളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. 

എന്നാല്‍ ഫ്‌ളിന്റോഫ് ഒറ്റക്കയ്യില്‍ ഡൈവിങ് ക്യാച്ച് എടുത്ത് എന്നെ പുറത്താക്കി. മത്സരത്തിന്റെ തലേ ദിവസം തറാവ് വിഭവങ്ങള്‍ കഴിക്കരുത് എന്ന് അതോടെ ഉറപ്പിച്ചു, ടെയ്‌ലര്‍ പറയുന്നു. എന്നാല്‍ അന്ന് തന്നേക്കാള്‍ മോശം ദിനമായിരുന്നു ഫ്‌ളിന്റോഫിന്. ഗോള്‍ഡന്‍ ഡക്കായ ഫഌന്റോഫിന് വിക്കറ്റും വീഴ്ത്താനായില്ല. ഇംഗ്ലണ്ട് തകരുകയും ചെയ്തു, ടെയ്‌ലര്‍ തന്റെ ബുക്കില്‍ പറയുന്നു. 

പുലര്‍ച്ചെ 1.30ഒക്കെ ആയപ്പോള്‍ ഇയാന്‍ ബോതമിന്റെ അടുത്തേക്ക് പോയി രാത്രി സമയം ചെലവഴിക്കാം എന്ന് ഫഌന്റോഫിന് തോന്നി. ചെറിയ ബോട്ടില്‍ ഫഌന്റോഫ് ഇറങ്ങി. എന്നാല്‍ മുന്‍പോട്ട് പോകാന്‍ കഴിയാതെ വന്നതോടെ ഹോട്ടല്‍ സ്റ്റാഫ് ആണ് ഫഌന്റോഫിനെ രക്ഷിച്ചത്. അടുത്ത ദിവസം നനഞ്ഞ വസ്ത്രവും ശരീരത്തില്‍ മണ്ണുമെല്ലാമായാണ് ഫഌന്റോഫ് കോച്ചിന്റെ വാതിലിലെ മുട്ട് കേട്ട് ഉണര്‍ന്നത്, ആത്മകഥയില്‍ റോസ് ടെയ്‌ലര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com