2005ന് ശേഷം മെസി ഇല്ലാത്ത ആദ്യ ബാലണ്‍ ദി ഓര്‍;  പോരില്‍ മുന്‍പില്‍ ക്വാര്‍ട്ടുവയും ബെന്‍സെമയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2022 01:10 PM  |  

Last Updated: 13th August 2022 01:16 PM  |   A+A-   |  

messi_modric

മോഡ്രിച്ച്, മെസി/ഫോട്ടോ: ട്വിറ്റര്‍

 

പാരിസ്: ബാലണ്‍ ഡി ഓറിനായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക വന്നപ്പോള്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസിയുടെ അസാന്നിധ്യമാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. 2005ന് ശേഷം ആദ്യമായാണ് മെസിയുടെ പേരില്ലാതെ ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടിക വരുന്നത്. 

30 അംഗങ്ങളുടെ പേരുകളാണ് ബാലണ്‍ ഡി ഓറിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17ന് ബാലണ്‍ ദി ഓര്‍ ആര് ഉയര്‍ത്തും എന്ന് അറിയാം. 2020-21 സീസണില്‍ ബാഴ്‌സയുടെ സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ നൗകാമ്പ് വിടേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചത്. പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിക്ക് പക്ഷേ ആദ്യ സീസണില്‍ മികവിലേക്ക് എത്താനായില്ല. 

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തതോടെയാണ് ക്രിസ്റ്റിയാനോയുടെ പേര് ബാലണ്‍ ഡി ഓറിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. കരിം ബെന്‍സെമ, ക്വാര്‍ട്ടുവ എന്നിവരാണ് ബാലണ്‍ ഡി ഓര്‍ ഈ വര്‍ഷം നേടാന്‍ സാധ്യതയുള്ളവരില്‍ മുന്‍പില്‍ നില്‍ക്കുന്നത്. 

റയല്‍ മാഡ്രിഡിനൊപ്പം നിന്ന് ക്വാര്‍ട്ടവും കരിം ബെന്‍സെയും ലാ ലീഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയില്‍ കിരീടം ചൂടിയിരുന്നു. മെസി ചുരുക്കപ്പട്ടികയില്‍ ഇല്ലാത്തതിന് പുറമെ ക്രിസ്റ്റ്യാനോയും ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടാതെ വന്നാല്‍ 2008ന് ശേഷം ഇത് രണ്ടാമത്തെ തവണ മാത്രമായിരിക്കും ഇരുവരും അല്ലാതെ മറ്റൊരു താരം ബാലണ്‍ ഡി ഓറില്‍ മുത്തമിടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

79 പന്തില്‍ 107, ഒരോവറില്‍ അടിച്ചെടുത്തത് 22 റണ്‍സ്; മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ