'എളുപ്പമാവില്ല ജയം'; ഇന്ത്യക്ക് മുന്നറിയിപ്പുമായി സിംബാബ്‌വെ പരിശീലകന്‍

ഏകദിന പരമ്പര മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി സിംബാബ്‌വെ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍
സിംബാബ് വെ മുഖ്യ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍, ബാറ്റിങ് കോച്ച് ലാന്‍സ് ക്ലസ്‌നര്‍/ഫോട്ടോ: എഎഫ്പി
സിംബാബ് വെ മുഖ്യ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍, ബാറ്റിങ് കോച്ച് ലാന്‍സ് ക്ലസ്‌നര്‍/ഫോട്ടോ: എഎഫ്പി

ഹരാരെ: ഏകദിന പരമ്പര മുന്‍പില്‍ നില്‍ക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി സിംബാബ്‌വെ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍. കെ എല്‍ രാഹുല്‍ നയിക്കുന്ന ഇന്ത്യക്ക് സിംബാബ്‌വെ കനത്ത വെല്ലുവിളി ഉയര്‍ത്തും എന്നാണ് കോച്ച് പ്രതികരിച്ചത്. 

ഇന്ത്യന്‍ ക്രിക്കറ്റും ഐപിഎല്ലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പിന്തുടരുന്നതിനാല്‍ ഞങ്ങള്‍ക്കറിയാം അവര്‍ക്ക് മൂന്നോ നാലോ ടീമുകളെ വരെ ഇറക്കാന്‍ പ്രാപ്തിയുണ്ടെന്ന്. ഇതില്‍ ഏത് ടീമിനെ അവര്‍ ഇവിടേക്ക് അയച്ചാലും അത് പരിചയസമ്പത്ത് നിറഞ്ഞ ശക്തമായ ടീം ആയിരിക്കും. ഇവരെ നേരിടുക എന്നത് ഞങ്ങള്‍ക്ക് പ്രയാസമേറിയ ജോലിയാണ്, സിംബാബ്‌വെ പരിശീലകന്‍ പറയുന്നു. 

എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ വരവ് ഞങ്ങള്‍ക്ക് ലഭിച്ച നല്ലൊരു അവസരമാണ് എന്നാണ് ഞാന്‍ ഡ്രസ്സിങ് റൂമില്‍ കളിക്കാരോട് പറഞ്ഞത്. ഇവിടെ ഇന്ത്യയുടെ ക്രിക്കറ്റ് കാണാന്‍ അല്ല നമ്മള്‍ വന്നിരിക്കുന്നത്, അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ്. ഈ മൂന്ന് മത്സരങ്ങളിലും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താനാവുമെന്നാണ് കരുതുന്നത്, സിംബാബ്‌വെ പരിശീലകന്‍ ഡേവിഡ് ഹൂട്ടന്‍ പറഞ്ഞു. 

ഓഗസ്റ്റ് 18നാണ് സിംബാബ് വെക്കെതിരായ പരമ്പരയിലെ ആദ്യ ഏകദിനം. 20, 22 തിയതികളിലായി രണ്ടും മൂന്നും ഏകദിനങ്ങള്‍ നടക്കും. ആറ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ സിംബാബ്‌വെയിലേക്ക് എത്തുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരികെ എത്തിയതോടെ കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയെ നയിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com