മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ഡേവിഡ് ഡി ഗിയ! ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 01:16 PM  |  

Last Updated: 14th August 2022 01:16 PM  |   A+A-   |  

cristiano_ronaldo2

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡേവിഡ് ഡി ഗിയ/ഫോട്ടോ: ട്വിറ്റര്‍

 

ലണ്ടന്‍: ആദ്യം ബ്രൈറ്റണിനോട്, പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട്. പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളും തോല്‍വി തൊട്ട് നില്‍ക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഈ സീസണിലും കാര്യങ്ങള്‍ യുനൈറ്റഡിന് പന്തിയല്ല എന്ന നിലയില്‍ പോകുമ്പോള്‍ ബ്രെന്റ്‌ഫോര്‍ഡിന് എതിരായ കളിക്കിടയില്‍ ക്രിസ്റ്റിയാ േമാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയോട് ഗ്രൗണ്ടില്‍ വെച്ച് ക്ഷുഭിതനായി. 

എതിരില്ലാത്ത നാല് ഗോളിനാണ് ബ്രെന്റ്‌ഫോര്‍ഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീഴ്ത്തിയത്. ഇവിടെ 18ാം മിനിറ്റിലാണ് ജെന്‍സെന്‍ ബ്രെന്റ്‌ഫോര്‍ഡിനായി വല കുലുക്കിയത്. യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവാണ് ലീഡ് ഉയര്‍ത്താന്‍ ബ്രെന്റ്‌ഫോര്‍ഡിനെ സഹായിച്ചത്. 

ബോക്‌സില്‍ നിന്ന് പന്ത് ക്ലിയര്‍ ചെയ്യാനുള്ള ഡി ഗിയയുടെ ശ്രമം പാളുകളും ക്രിസ് എറിക്‌സണിന്റെ കാലുകളില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ജെന്‍സന്‍ വല കുലുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡേവിഡ് ഡി ഗിയയോട് ക്ഷുഭിതനാവുന്ന ക്രിസ്റ്റിയാനോയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ബ്രെന്റ്‌ഫോര്‍ഡിന് എതിരായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഡേവിഡ് ഡി ഗിയ പറഞ്ഞു. ടീമിന്റെ മൂന്ന് പോയിന്റ് ഞാന്‍ നഷ്ടപ്പെടുത്തി. മോശം പ്രകടനമാണ് എന്റെ ഭാഗത്ത് നിന്നും വന്നത്. എന്റെ ആദ്യത്തേയും രണ്ടാമത്തേയും പിഴവിന് ശേഷം കളി തിരിച്ചുപിടിക്കുക എന്നത് ടീമിന് പ്രയാസമായി. ആദ്യ ഷോട്ട് ഞാന്‍ സേവ് ചെയ്യണമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ഫലം മറ്റൊന്നായാനെ എന്നും ഡേവിഡ് ഡി ഗിയ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പൂജ്യത്തിന് പുറത്തായതിന് രാജസ്ഥാന്‍ റോയല്‍സ് ഉടമ മുഖത്തടിച്ചു'; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ