'പൂജ്യത്തിന് പുറത്തായതിന് രാജസ്ഥാന്‍ റോയല്‍സ് ഉടമ മുഖത്തടിച്ചു'; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 11:23 AM  |  

Last Updated: 14th August 2022 11:23 AM  |   A+A-   |  

taylor

ഫയല്‍ ചിത്രം

 

ക്രൈസ്റ്റ്ചര്‍ച്ച്: രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമകളിലൊരാള്‍ തന്നെ അടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് ബാറ്റര്‍ റോസ് ടെയ്‌ലര്‍. മത്സരത്തില്‍ ഡക്കായി പുറത്തായതിനായിരുന്നു മര്‍ദനം എന്നും കിവീസ് മുന്‍ താരം പറയുന്നു. 

2011ലെ ഐപിഎല്‍ സീസണിലാണ് സംഭവം. മൊഹാലിയില്‍ നടന്ന പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിനാണ് ഫ്രാഞ്ചൈസി ഉടമകളില്‍ ഒരാള്‍ മര്‍ദിച്ചത്. തന്റെ ആത്മകഥയായ റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് വെളിപ്പെടുത്തല്‍. 

മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിന് എതിരെ രാജസ്ഥാന്‍ കളിച്ചിരുന്നു. 195 റണ്‍സ് ആണ് പഞ്ചാബ് പിന്തുടര്‍ന്നത്. ഞാന്‍ പൂജ്യത്തിന് പുറത്തായി. ടീം വിജയ ലക്ഷ്യത്തിന് അടുത്തേക്കും എത്തിയില്ല. അതിന് ശേഷം കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും മാനേജ്‌മെന്റും ഹോട്ടലിലെ ബാറില്‍ നില്‍ക്കുകയായിരുന്നു. വോണിനൊപ്പം ലിസ് ഹര്‍ലിയും ഉണ്ടായി...

റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ എന്നോട് പറഞ്ഞു പൂജ്യത്തിന് പുറത്താവാനല്ല ഞങ്ങള്‍ നിനക്ക് ലക്ഷങ്ങള്‍ നല്‍കുന്നത് എന്ന്. എന്റെ മുഖത്ത് മൂന്ന് നാല് വട്ടം അടിക്കുകയും ചെയ്തു. അയാള്‍ ചിരിക്കുകയായിരുന്നു. എന്നാല്‍ ശക്തി എടുത്തല്ല തല്ലിയത്. പക്ഷേ തമാശക്കായിരുന്നോ എന്നും എനിക്കറിയില്ല. ആ സാഹചര്യത്തില്‍ നിന്നുകൊണ്ട് ഞാന്‍ അതൊരു പ്രശ്‌നമാക്കിയില്ല. എന്നാല്‍ പ്രൊഫഷണല്‍ മേഖലയില്‍ ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് ചിന്തിക്കാനാവുന്നില്ല, ആത്മകഥയില്‍ റോസ് ടെയ്‌ലര്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ദ്രാവിഡിനേയും രോഹിത്തിനേയും പിന്തുണയ്ക്കണം'; കാര്‍ത്തിക്കിനെതിരായ വിമര്‍ശനങ്ങളില്‍ മനിന്ദര്‍ സിങ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ