പരിക്ക് തിരിച്ചടിയായി; ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി വി സിന്ധു പിന്മാറി 

ഇടത്തേ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സിന്ധുവിനെ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ താരം പി വി സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് സിന്ധുവിന് ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. 

ഇടത്തേ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സിന്ധുവിനെ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടാനായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഞാന്‍ പിന്മാറുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇടയില്‍ എനിക്ക് കാലില്‍ വേദന അനുഭവപ്പെട്ടു, സിന്ധു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

ഫിസിയോയുടേയും ട്രെയിനറുടേയും പരിശീലകന്റേയും സഹായത്തോടെയാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഫൈനലിന് ശേഷം വേദന സഹിക്കാനാവാതെയായി. ഇടത്തേ കാലിന് പരിക്കുണ്ട്. ഏതാനും ആഴ്ച്ചത്തെ വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോര്‍ട്ടിലേക്ക് ഉടന്‍ മടങ്ങി എത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്ധു കുറിച്ചു. 

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ആയിരുന്നു സിന്ധു. രണ്ട് വട്ടം വീതം വെള്ളിയും വെങ്കലവും നേടിയ സിന്ധു 2019ല്‍ സ്വര്‍ണവും സ്വന്തമാക്കി. ഓഗസ്റ്റ് 21നാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com