28 പന്തിൽ 74 റൺസ്! 20 ഫോർ അഞ്ച് സിക്സ്; വീണ്ടും സെഞ്ച്വറിയുമായി മാരക ഫോം തുടർന്ന് പൂജാര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 01:10 PM  |  

Last Updated: 15th August 2022 01:10 PM  |   A+A-   |  

cp

ഫോട്ടോ: ട്വിറ്റർ

 

ലണ്ടൻ: ഇം​ഗ്ലണ്ട് മണ്ണിലെ കത്തുന്ന ബാറ്റിങ് ഫോം ചേതേശ്വർ പൂജാര തുടരുന്നു. റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറിയുമായി സസെക്സിനെ താരം വിജയ വഴിയിൽ തിരിച്ചെത്തിച്ചു. സറെയ്ക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ പൂജാര 131 പന്തിൽ അടിച്ചെടുത്തത് 174 റണ്‍സ്. 

104 പന്തുകളിലാണു താരം സെഞ്ച്വറി തികച്ചത്. സെഞ്ച്വറിക്കു ശേഷം വമ്പനടികളുമായി പൂജാര കളം നിറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ശതകത്തിന് പിന്നാലെ നേരിട്ട 28 പന്തുകളിൽ താരം നേടിയത് 74 റൺസ്!

3.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒൻപതു റൺസെന്ന നിലയിൽ സസെക്സ് നില്‍ക്കവെയാണു താരം ക്രീസിലെത്തിയത്. 48–ാം ഓവറിൽ പുറത്തായി മടങ്ങുമ്പോഴേക്കും 20 ഫോറും അഞ്ച് സിക്സും പൂജാര നേടിയിരുന്നു. പൂജാരയുടെ ശതകത്തിന്റെ ബലത്തിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ സസെക്സ് സ്വന്തമാക്കിയത് 378 റണ്‍സ്. സസെക്സിനായി ഇംഗ്ലീഷ് യുവ താരം ടോം ക്ലാർക്കും സെഞ്ച്വറി (104) നേ‍ടി.

മറുപടി ബാറ്റിങ്ങിൽ സറെ 162 ന് പുറത്തായി. സസെക്സ് 216 റൺസിന്റെ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. 

കഴിഞ്ഞ ദിവസം വാർവിക്‌ഷെയറിനെതിരായ മത്സരത്തിലും പൂജാര സെഞ്ച്വറി തികച്ചിരുന്നു. 79 പന്തിൽ 107 റൺസെടുത്ത താരം ഒരു ഓവറിൽ നേടിയത് 22 റൺസാണ്. എങ്കിലും ഈ മത്സരത്തിൽ സസെക്സ് പരാജയപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ  

'ചെമ്മീന്‍ കഴിക്കുന്നത് പോലെ ബാറ്റ് വീശു'; റോസ് ടെയ്‌ലര്‍ക്ക് സെവാഗ് നല്‍കിയ ഉപദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ