'ചെമ്മീന്‍ കഴിക്കുന്നത് പോലെ ബാറ്റ് വീശു'; റോസ് ടെയ്‌ലര്‍ക്ക് സെവാഗ് നല്‍കിയ ഉപദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 03:03 PM  |  

Last Updated: 14th August 2022 03:03 PM  |   A+A-   |  

taylor_sehwag

റോസ് ടെയ്‌ലര്‍, സെവാഗ്/ഫയല്‍ ഫോട്ടോ

 

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം റോസ് ടെയ്‌ലറുടെ ആത്മകഥയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഉടമകളില്‍ ഒരാള്‍ തന്റെ മുഖത്തടിച്ച സംഭവം ഉള്‍പ്പെടെ ടെയ്‌ലറുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി കഴിഞ്ഞു. റോസ് ടെയ്‌ലര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലെ താരം സെവാഗിന്റെ ഉപദേശത്തെ കുറിച്ച് പറയുന്നതാണ് ആരാധകരില്‍ കൗതുകമുണര്‍ത്തുന്ന മറ്റൊന്ന്...

2012ലെ ഐപിഎല്‍ സീസണിലെ സംഭവമാണ് ടെയ്‌ലര്‍ പറയുന്നത്. സെവാഗിന്റെ റെസ്റ്റോറന്റില്‍ ഞങ്ങളെല്ലാവരും കൂടി ഭക്ഷണം കഴിച്ചിരിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് മത്സരം കണ്ടുകൊണ്ടിരിക്കുകയായിരുന്നു എല്ലാവരും. അഗ്യുറോയുടെ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ആദ്യ പ്രീമിയര്‍ ലീഗ് കിരീടം നേടി, ടെയ്‌ലര്‍ പറയുന്നു. 

''സെവാഗ് അവിടെ ഞങ്ങള്‍ക്കായി ഒരുക്കിയ ഡിന്നര്‍ മനോഹരമായിരുന്നു. പ്രത്യേകിച്ച് ചെമ്മീന്‍. നിര്‍ത്താന്‍ തോന്നാത്ത വിധം ഞാനത് കഴിച്ചുകൊണ്ടേ ഇരുന്നു. എന്നാല്‍ സെവാഗ് അത് കാണുന്നുണ്ടായിരുന്നു എന്ന കാര്യം ഞാന്‍ അറിഞ്ഞില്ല. അടുത്ത ദിവസം ഞങ്ങള്‍ക്ക് മത്സരം ഉണ്ടായി. സെവാഗ് ബൗളര്‍മാരെ നാലുപാടും പറത്തി.''

എന്നാല്‍ ഞാന്‍ ഉള്‍പ്പെടെയുള്ള വിദേശ താരങ്ങള്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടു. താര ലേലത്തില്‍ വലിയ തുക ലഭിച്ചതിനാല്‍ റണ്‍സ് കണ്ടെത്താനാവാത്തത് എന്നെ കുഴപ്പിച്ചു. സമ്മര്‍ദത്തോടെ ഞാന്‍ ക്രീസിലെത്തിയ സമയം ചെമ്മീന്‍ കഴിക്കുന്നത് പോലെ ബാറ്റ് ചെയ്യൂ എന്നാണ് സെവാഗ് പറഞ്ഞത്. പിന്നീട് കണ്ടുമുട്ടിയപ്പോഴൊക്കെ സെവാഗ് തനിക്കായി ചെമ്മീന്‍ കൊണ്ടുവന്നിരുന്നതായും ടെയ്‌ലര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ഡേവിഡ് ഡി ഗിയ! ക്ഷുഭിതനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ