റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി

6 ആഴ്ചയ്ക്ക് ശേഷം കോര്‍ട്ടില്‍, രണ്ടാം റൗണ്ടില്‍ റാഫേല്‍ നദാലിനെ തിരിച്ചയച്ച് ക്രൊയേഷ്യന്‍ താരം

പരിക്കിനെ തുടര്‍ന്ന് ആറ് ആഴ്ചയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തിയ റാഫേല്‍ നദാലിന്റെ തുടക്കം തോല്‍വിയോടെ

സിന്‍സിനാറ്റി: പരിക്കിനെ തുടര്‍ന്ന് ആറ് ആഴ്ചയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ എത്തിയ റാഫേല്‍ നദാലിന്റെ തുടക്കം തോല്‍വിയോടെ. സിന്‍സിനാറ്റി ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യന്‍ താരം ബോര്‍ണ കോറിക്ക് ആണ് നദാലിനെ വീഴ്ത്തിയത്. സ്‌കോര്‍ 7-6(9), 4-6, 6-3.

വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറിയതിന് ശേഷം ആദ്യമായാണ് നദാല്‍ കോര്‍ട്ടിലേക്ക് എത്തിയത്. ജൂലൈ ആറിന് ശേഷം നദാല്‍ കളിച്ചിരുന്നില്ല. യുഎസ് ഓപ്പണിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് നദാല്‍ സിന്‍സിനാറ്റി ഓപ്പണ്‍ കളിക്കാനെത്തിയത്. 

രണ്ടര മണിക്കൂര്‍ 15 മിനിറ്റ് നീണ്ട സിന്‍സിനാറ്റിയിലെ ആദ്യ റൗണ്ട് മത്സരത്തില്‍ പരിക്കിന്റെ സൂചനകള്‍ നദാലിന്റെ ശരീര ഭാഷയില്‍ പ്രകടമായില്ല. ഇനിയും പരിശീലനം നടത്തേണ്ടതുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട് തിരിച്ചെത്തണം. അതിന് ഇനിയും സമയം വേണം. ഇന്നത്തെ മത്സരം ജയിക്കാന്‍ മാത്രം ഞാന്‍ തയ്യാറായിരുന്നില്ല. ആരോഗ്യത്തോടെയിരിക്കുകയ എന്നതാണ് വലിയ കാര്യം, നദാല്‍ പറയുന്നു. 

സിന്‍സിനാറ്റിയിലെ വനിതകളുടെ മത്സരത്തില്‍ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുക്കാനു അസറങ്കയെ വീഴ്ത്തി. 6-0, 6-2 എന്ന സ്‌കോറിനാണ് ജയം. പുരുഷന്മാരുടെ രണ്ടാം റൗണ്ടില്‍ ആന്‍ഡി മറെയെ കാമറോണ്‍ നോറി വീഴ്ത്തി. കിര്‍ഗിയോസിനെ ടെയ്‌ലര്‍ ഫ്രിറ്റ്‌സും മടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com