രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? ഐപിഎല്‍ ട്രേഡിങ് വിന്‍ഡോ നവംബറില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th August 2022 10:42 AM  |  

Last Updated: 18th August 2022 10:42 AM  |   A+A-   |  

ravindra_jadeja

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഐപിഎല്‍ ട്രേഡിങ് വിന്‍ഡോ നവംബറില്‍. താര ലേലത്തിന് മുന്‍പായിട്ടാണ് ട്രേഡിങ് വിന്‍ഡോ നടക്കുന്നത്. രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടുമോ എന്നതാണ് ട്രേഡിങ് വിന്‍ഡോയിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിക്കുന്നത്. 

ഡിസംബര്‍-ജനുവരി അല്ലെങ്കില്‍ ഫെബ്രുവരിയിലെ ആദ്യ വാരത്തിലോ ആയിരിക്കും താര ലേലം. താര ലേലത്തിന് മുന്‍പാടി ട്രേഡ് വിന്‍ഡോ തുറക്കും. താര ലേലത്തിന്റെ തിയതി നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും ഇത്. കഴിഞ്ഞ സീസണില്‍ മെഗാ താര ലേലം നടന്നതിനാല്‍ ചെറിയ ലേലമായിരിക്കും ഇനി വരിക, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സുമായി മൂന്ന് വര്‍ഷത്തെ കരാറാണ് രവീന്ദ്ര ജഡേജക്കുള്ളത്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് കൂടുതല്‍ സമയം അനുവദിക്കാതിരുന്നത് ജഡേജയെ പ്രകോപിപ്പിച്ചതായാണ് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളില്‍ ജഡേജ ചെന്നൈയെ അണ്‍ഫോളോ ചെയ്യുകയും ചെന്നൈക്കൊപ്പമുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

മറ്റ് ഫ്രാഞ്ചൈസിയില്‍ നിന്ന് ഓഫര്‍ വന്നാല്‍ മാത്രമാണ് ജഡേജയ്ക്ക് ട്രേഡിങ് വിന്‍ഡോയിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിടാനാവുക. ഒരു ഫ്രാഞ്ചൈസിക്ക് മൂന്ന് താരങ്ങളെ വരെ  ട്രേഡിങ് വിന്‍ഡോയിലൂടെ കൈമാറാം. രവീന്ദ്ര ജഡേജക്ക് പുറമെ വിജയ് ശങ്കര്‍, ഷാരൂഖ് ഖാന്‍. മനീഷ് പാണ്ഡേ എന്നിവരാണ് ട്രേഡിങ് വിന്‍ഡോയിലേക്ക് എത്താന്‍ സാധ്യതയുള്ള മറ്റ് താരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു; ഹാഷിം അംലയുടെ റെക്കോര്‍ഡും കടപുഴക്കി ബാബര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ